Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഗൾഫിൽ ഇന്നലെ മാത്രം മരിച്ചത് പത്ത് മലയാളികൾ; മരിച്ചവരുടെ ആശ്രിതർക്ക് സർക്കാറുകൾ ആശ്വാസമേകണമെന്ന ആവശ്യം ശക്തമാകുന്നു

01 JUNE 2020 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

ഗൾഫിൽ ഇന്നലെ പത്ത് മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത് . മലപ്പുറം ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ, മൊയ്തീൻകുട്ടി എന്നിവരാണ് അബുദാബിയിൽ മരിച്ചത്. രണ്ടുപേർക്കും അൻപത്തിരണ്ട് വയസായിരുന്നു. പെരിന്തൽമണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ് അൽഐനിൽ മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 85ആയി.

ഒമാനിൽ മകനെ കാണാൻ സന്ദർശകവീസയിലെത്തിയ കൊല്ലം അഞ്ചൽ സ്വദേശി 68കാരൻ വിജയനാഥ് ആണ് മസ്ക്കറ്റിൽ മരിച്ചത്. പത്തനംതിട്ട വല്ലന സ്വദേശി 52 കാരൻ പവിത്രൻ ദാമോദരൻ, കണ്ണൂർ കതിരൂർ സ്വദേശി 69കാരൻ മൂപ്പൻ മമ്മൂട്ടി എന്നിവർ കുവൈത്തിൽ മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി 58കാരൻ മോഹനനാണ് ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150കടന്നു. യുഎഇയിലും സൗദിയിലുമാണ് കൂടുതൽ മലയാളികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ആശങ്ക ഉയര്‍ത്തുകയാണ്.
1045 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 153 പേർ മലയാളികളാണ്. യുഎഇ-91, സൗദി- 34, കുവൈത്ത് 25, ഒമാൻ രണ്ട്, ഖത്തർ ഒന്ന് എന്നിങ്ങനെയാണ് മലയാളികളുടെ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തത്. പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ കൂടുതലാണെന്നത് കൊവിഡ് സങ്കീർണത രൂക്ഷമാക്കുന്നു


സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1877 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഇന്നും ഉയർന്നു തന്നെയാണ്. 3559 പേരാണ് ഇന്ന് മാത്രം സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 85261 ആയി. 23 പേർ കഴിഞ്ഞ ദിവസം മാത്രം മരണത്തിനു കീഴടങ്ങിയിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 62442 ആയി. നിലവിൽ 22316 പേരാണ്‌ ചികിൽസയിൽ ഉള്ളത്. ഇന്നത്തെ 23 മരണം ഉൾപ്പെടെ 503 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. ആകെ രാജ്യത്ത് 822769 പരിശോധനകൾ പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
രാജ്യത്ത് ഇതുവരെ 165 പ്രദേശങ്ങളിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്. നിലവിൽ 6541 പേർ ചികിത്സയിലുള്ള റിയാദിലാണ് കൂടുതൽ രോഗികൾ. ഇന്ന് പുതുതായി രോഗം കണ്ടെത്തിയവരിൽ കൂടുതലും ജിദ്ദയിലാണ് 586 പേർ. റിയാദ് 504, മക്ക 159, ദമാം 110, മദീന 95, ഹുഫൂഫ് 55, ഖോബാർ 33 എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രദേശങ്ങളിലെ കണക്ക്.
ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ ഉൾപ്പെടെ തുറന്ന് നൽകിയിട്ടുണ്ട്. ഓഫീസുകളും തൊഴിലിടങ്ങളും വിപണിയും സാധാരണ നിലയിലേക്ക് വന്നു. ജൂൺ 20 വരെ രാത്രി 8 മണിമുതൽ രാവിലെ 6 വരെയാണ് കർഫ്യു. അത് കഴിഞ്ഞാൽ പൂർണമായി നിയന്ത്രണങ്ങൾ നീക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ലേബർ ക്യാമ്പുകളിലും അവിവാഹിതരായവര്‍ മുറികളിലും കൂട്ടമായി താമസിക്കുന്നതിനാൽ മലയാളികൾക്കിടയിൽ രോഗവ്യാപനവും കൂടുതലാണ്. മരിച്ച മലയാളികളിൽ 22കാരൻ മുതൽ വയോധികർ വരെയുണ്ട്. ഇവരിൽ പലരുടെയും മരണത്തോടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സാണ് ഇല്ലാതായത്. ഡോക്ടർ ഉൾപ്പെടെ മൂന്ന് മലയാളി ആരോഗ്യ പ്രവർത്തകരും ഗള്‍ഫില്‍ കൊവിഡ് പോരാട്ടത്തിൽ ജീവൻ നഷ്ടമായവരില്‍പ്പെടുന്നു. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാറുകൾ ആശ്വാസമേകണമെന്ന ആവശ്യം പ്രവാസലോകത്ത് ശക്തമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (21 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (31 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (1 hour ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (2 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (2 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (3 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (10 hours ago)

Malayali Vartha Recommends