Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ ആളിപ്പടരുന്നു..കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ സഹോദരന്‍ ഫിലോനിസ് ഫ്ലോയ്‍ഡ്

01 JUNE 2020 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ ആളിപ്പടരുന്നു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കഴുത്തില്‍ വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അമേരിക്കയില്‍ രോഷം അണപൊട്ടിയത്. നൂറ്റാണ്ടുകളായി തുടരുന്ന വര്‍ണവെറിക്കതിരായ പ്രതിഷേധം രാജ്യമെങ്ങും കത്തിപ്പടരുകയാണ്.

കറുത്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ ജനത വര്‍ണ-വര്‍ഗ വിവേചനമില്ലാതെ തെരുവിലിറങ്ങുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ലംഘിച്ചുകൊണ്ട് ജനക്കൂട്ടം പ്രതിഷേധിക്കുകയാണ്

വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്കു ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്

ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത് എന്നാണ് റിപ്പോർട്ട് . തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകൻ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.

രാജ്യമാകെ കോവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെയാണു കാര്യങ്ങള്‍ വമ്പന്‍ പ്രതിഷേധങ്ങളിലേക്കു വഴി മാറിയത്. മേയ് 25ന് മിനിയപ്പലിസില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പൊലീസ് പിടിയില്‍ മരിച്ചതോടെയാണു പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന പേരിലാണു പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സജ്ജരാക്കിയിട്ടുണ്ട്

അമരിക്കയില്‍ 20-ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വാഷിങ്ടണ്‍ ഡിസിയില്‍ ഞായാറാഴ്‍ച 5000 നാഷണല്‍ ഗാര്‍ഡുകളെ കൂടി വിന്യസിച്ചു.

2000 സൈനികരെ കൂടി സജ്ജരാക്കി നിര്‍ത്തിയിട്ടുമുണ്ട്. അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, ഫ്ലോറിഡ, ഇല്ലിനോയിസ്, ഇന്ത്യാന, കെന്‍റക്കി, മിഷിഗണ്‍, മിന്നെസോട്ട, മിസോറി, ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഒഹായോ, ഒറെഗോണ്‍, പെന്‍സില്‍വാനിയ, സൗത്ത് കരോലിന, ടെന്നസി, ടെക്സാസ്, ഉട്ടാ, വിര്‍ജീനി, വാഷിങ്ടണ്‍, വിസ്കോന്‍സിന്‍ സംസ്ഥാനങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നാം ദിവസമയ ഇന്നും പ്രതിഷേധക്കാർ യുഎസ് പ്രസിഡന്‍റിന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിലെത്തി. കണ്ണീര്‍ വാതകം ഉപയോഗിച്ച് സുരക്ഷാ സേന പ്രക്ഷോഭകരെ തുരത്താന്‍ ശ്രമം നടത്തി. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

പ്രതിഷേധക്കാര്‍ അക്രമികളാണെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞത്. വൈറ്റ് ഹൗസിന് സമീപത്തേക്ക് പ്രക്ഷോഭകര്‍ എത്തിയാല്‍ കടുത്ത ആയുധങ്ങള്‍ പ്രയോഗിക്കണമെന്നും ട്രംപ് പറഞ്ഞു. തീവെപ്പും കൊള്ളയും നടത്തുന്ന പ്രതിഷേധക്കാരെ വെടിവെക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു

അതിനിടെ ഫ്ലോയിഡിന്‍റെ കുടുംബം പോലീസിനെതിരെ മൊഴിനല്കിയിട്ടുണ്ട്. കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ സഹോദരന്‍ ഫിലോനിസ് ഫ്ലോയ്‍ഡ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാകുമോ എന്നും ഫിലോനിസ് മിനിയാപൊളിസ് പോലീസ് മേധാവി മെദാരിയ അറ‍ഡാന്‍ഡോയോട് ചോദിച്ചു

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (21 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (31 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (1 hour ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (2 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (2 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (3 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (10 hours ago)

Malayali Vartha Recommends