Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

വൈറ്റ് ഹൗസിലെ ആ ഭൂഗർഭ അറ...‘ഡൂംസ്ഡേ മെഗാ ബങ്കർ’... ലോകത്തൊരു ശക്തിക്കും തകർക്കാനാകാത്ത രഹസ്യ തുരങ്കങ്ങളിൽ തീർത്ത സുരക്ഷ ..വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഈ ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റി ..

01 JUNE 2020 06:08 PM IST
മലയാളി വാര്‍ത്ത

ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ ആളിപ്പടരുകയാണ് . കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കഴുത്തില്‍ വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അമേരിക്കയില്‍ രോഷം അണപൊട്ടിയത്. നൂറ്റാണ്ടുകളായി തുടരുന്ന വര്‍ണവെറിക്കതിരായ പ്രതിഷേധം രാജ്യമെങ്ങും കത്തിപ്പടരുകയാണ്

വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്കു ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റുകയായിരുന്നു എന്നാണു റിപ്പോർട്ട്

വൈറ്റ് ഹൗസിലെ ഈ ബങ്കറിന് ‘ഡൂംസ്ഡേ മെഗാ ബങ്കർ’ എന്നാണ് പേര് ... അടിയന്തര സാഹചര്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു സുരക്ഷിത ബങ്കറാണ് പ്രസിഡൻഷ്യൽ എമർജൻസി ഓപ്പറേഷൻ സെന്റർ.

ലോകമെമ്പാടും ഇന്ന് ഡൂംസ്ഡേ ബങ്കറുകളുടെ നിര്‍മാണം നടക്കുന്നുണ്ട് ..ലോകാവസാനം മുന്നില്‍ കണ്ടു തങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ ആഡംബരബങ്കറുകള്‍ ഇന്ന് പല സെലിബ്രിറ്റികള്‍ക്കും സ്വന്തമായുണ്ട് എന്നും പറയപ്പെടുന്നു

വൈറ്റ് ഹൗസിലെ നോർത്ത് ലോണിന് കീഴിലായാണ് ഈ പുതിയ രഹസ്യ മെഗാ ബങ്കർ നിർമിച്ചിട്ടുള്ളത് എന്നാണു യുഎസ് മാധ്യമ റിപ്പോർട്ടുകൾ . ഒബാമയുടെ ഭരണകാലത്താണ് ഇപ്പോഴത്തെ രീതിയിലുള്ള ഭൂഗർഭ അഭയ കേന്ദ്രം നിർമിച്ചതെന്ന് മുൻ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറും വൈറ്റ് ഹൗസ് എഴുത്തുകാരനുമായ റൊണാൾഡ് കെസ്‌ലർ പറഞ്ഞിരുന്നു.

ഒരു 'ഡൂംസ്ഡേ' സാഹചര്യം സാഹചര്യം വന്നാൽ, പ്രസിഡന്റിനും അവരുടെ കുടുംബത്തിനും മുഴുവൻ വൈറ്റ് ഹൗസ് ജീവനക്കാർക്കും ആവശ്യമുള്ളിടത്തോളം കാലം കഴിയാൻ സംവിധാനങ്ങളുളളതാണ് ഈ ബങ്കർ. അടിയന്തര സാഹചര്യങ്ങളിൽ നിരവധി വഴികളിലൂടെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡന്റിനെ പുറത്തെത്തിക്കാൻ രഹസ്യ തുരങ്കങ്ങൾ നിര്‍മിച്ചിട്ടുണ്ടെന്നും കെസ്‌ലർ പറഞ്ഞു.

ട്രംപിന്റെ സുരക്ഷ ഉറപ്പാക്കാൻ വൈറ്റ് ഹൗസിനുള്ളിൽ മറ്റ് നിരവധി സംവിധാനങ്ങളുണ്ട്. ജെയിംസ് ബോണ്ട് സിനിമകളിലുള്ളത് പോലുള്ള ഗാഡ്‌ജെറ്റുകളും സെൻസറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഭൂഗർഭ ബങ്കറിലെ ഓവൽ ഓഫിസ്. ഓവൽ ഓഫിസിന് ചുറ്റും അടിയന്തര നീക്കങ്ങൾക്ക് വേണ്ട സാങ്കേതിക, പ്രതിരോധ സംവിധാനങ്ങളുണ്ട്. വൈറ്റ് ഹൗസ് ബങ്കറിലെ എല്ലാ രഹസ്യ ഫീച്ചറുകളും റൂമുകളും സുരക്ഷയ്‌ക്കോ വിനോദത്തിനോ ആരോഗ്യ ആവശ്യങ്ങൾക്കോ ഉള്ളവയാണ്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ആദ്യത്തെ വൈറ്റ് ഹൗസ് ബങ്കർ നിർമിച്ചത് വാഷിംഗ്ടണിൽ വ്യോമാക്രമണം നടന്നാൽ അന്നത്തെ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റിനെ സംരക്ഷിക്കാനായിരുന്നു അത്.

9/11 ആക്രമണത്തിനിടെ, ജോർജ് ഡബ്ല്യു ബുഷ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ, വൈസ് പ്രസിഡന്റ് ഡിക്ക് ചെന്നി ഉൾപ്പെടെയുള്ളവരെ പി‌ഇ‌ഒ‌സിയിലേക്ക് മാറ്റിയിരുന്നു. ആ സമയത്ത് പ്രസിഡന്റ് ഫ്ലോറിഡയിലായിരുന്നു. എന്നാൽ, സംശയാസ്പദമായ വിമാനം വൈറ്റ് ഹൗസ് ആക്രമിക്കുമെന്ന ഭയത്തെത്തുടർന്ന് 2005 ഏപ്രിലിൽ ബുഷിനെയും ബങ്കറിലേക്ക് മാറ്റിയിരുന്നു.

വലിയ കമ്പനികള്‍ അവരുടെ ജീവനക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ കെല്‍പ്പുള്ള ബങ്കറുകള്‍ ഉണ്ടാക്കാറുണ്ട്. ആണവയുദ്ധം, ഭൂമികുലുക്കം എന്നിവയെ ഈ ബങ്കറുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും. മികച്ച പവര്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ബ്ലാസ്റ്റ് വാല്‍വ്സ്, നുക്ലിയര്‍ ബയോളജിക്കല്‍ എയര്‍ ഫില്‍റ്ററെഷന്‍ സംവിധാനം എന്നിവ ഇവയുടെ ഉള്ളില്‍ ഉണ്ടായിരിക്കും

. ഒരു വർഷം വരെയുള്ള ആഹാരം ഇതിനുള്ളില്‍ സംഭരിക്കാന്‍ സാധിക്കും. ചില ബങ്കറുകളില്‍ ഹൈഡ്രോപോണിക്ക് ഗാര്‍ഡന്‍ വരെ ഉണ്ടാകും. ഒരു വലിയ കമ്മ്യൂണിറ്റിക്ക് കഴിയാന്‍ സാധിക്കുന്ന തരം ബങ്കറുകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട് ചിലര്‍. ഒരു വിപത്ത് സംഭവിച്ചാല്‍ ഡോക്ടറുമാരും അധ്യാപകരും അടങ്ങിയ ഒരു കമ്മ്യൂണിറ്റിയെ സംരക്ഷിക്കാന്‍ ആണിത്.

ഇത്തരം ഒരു ബങ്കര്‍ സൗത്ത് ഡക്കോട്ടയ്ക്ക് സമീപനം ബ്ലാക്ക്‌ ഹില്‍സില്‍ ഉണ്ട്. 575 മിലിട്ടറി ബങ്കറുകള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 5,000 പേരെ ഒരേസമയം ഇവിടെ സംരക്ഷിക്കാന്‍ സാധിക്കും. 200,000 ഡോളര്‍ വരെയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്.

ഇനി കൂടുതല്‍ ആഡംബരങ്ങള്‍ വേണ്ട ആളുകള്‍ക്ക് 'ആധുനിക കാല നോഹയുടെ പേടക'ത്തിനു തുല്യം ആയ സംവിധാനങ്ങള്‍ നല്‍കുന്നുണ്ട്. തടിയില്‍ തീര്‍ത്ത ഈ ബങ്കറുകള്‍ 2,500 ചതുരശ്രയടിയില്‍ ആണ് ആരംഭിക്കുന്നത്. ഉടമയ്ക്ക് ഇഷ്ടാനുസരണം ഇത് റിനോവേറ്റ് ചെയ്യാനും അവസരമുണ്ടാകും എന്നും പറയുന്നു

ചെക്ക് റിപബ്ലിക്കിലെ 'ദി ഒപ്പിഡിയം' ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ബില്യണര്‍ ബങ്കര്‍ എന്നറിയപ്പെടുന്നത്. 1984 ലാണ് സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും ചേര്‍ന്ന് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 77,000 ചതുരശ്രയടിയുള്ള അണ്ടര്‍ ഗ്രൌണ്ട് ബങ്കര്‍ ആണിത്. അണ്ടര്‍ഗ്രൌണ്ട് ഗാര്‍ഡന്‍ , പൂള്‍, സ്പാ , സിനിമ ഹാള്‍ എന്നിവയെല്ലാം ഉള്ളിലുണ്ട്.

പലരും ഇതിനുള്ളിലെ ലക്ഷ്വറി ജീവിതത്തെ വിമര്‍ശിക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ പറയുന്നത് ദീര്‍ഘകാലം ഈ ബങ്കറുകളില്‍ ജീവിക്കേണ്ടി വന്നാല്‍ ഇതിനുള്ളിലെ ജീവിതം വിരസമാകാതെ നോക്കാനാണ് ഈ സംവിധാനങ്ങള്‍ എന്നാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 minute ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (7 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (12 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (22 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (28 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (29 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (33 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (39 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (55 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

Malayali Vartha Recommends