Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അടുത്ത ആഴ്ച വാക്സിന്‍ വിതരണം ചെയ്യും; സര്‍ക്കാര്‍ അംഗീകാരം നല്‍കി; പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമായി റഷ്യ; 60, 000 രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് നിര്‍മ്മിച്ച് കഴിഞ്ഞെന്നും മരുന്ന് നിര്‍മ്മാണ കമ്പനി

02 JUNE 2020 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

ലോകം പ്രതീക്ഷിച്ചിരുന്ന ആ വാര്‍ത്തയുമായി റഷ്യ. കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിച്ചതായി റഷ്യ. വരുന്ന ആഴ്ച മുതല്‍ തന്നെ മരുന്നിന്റെ വിതരണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

ജൂണ്‍ 11 മുതല്‍ പുതിയ മരുന്ന് റഷ്യയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും. ഒരു മാസത്തേക്ക് 60, 000 രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് നിര്‍മ്മിച്ച് കഴിഞ്ഞെന്നാണ് മരുന്ന് നിര്‍മ്മാണ കമ്പനി അവകാശപ്പെടുന്നത്. ഫാവിപിരാവിര്‍ എന്ന മരുന്നുമായി ബന്ധമുള്ള വാക്സിന് അവിഫാവിര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജാപ്പനീസ് മരുന്നില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വാക്സിന്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് റഷ്യന്‍ സര്‍ക്കാര്‍ വാക്സിന്‍ അംഗീകരിച്ചത്. കൊറോണ വൈറസിനെതിരെ ലോകത്ത് ഇതുവരെ ഒരു അംഗീകൃത മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നത്.

അതേസമയം ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ കൊറോണയ്ക്കുള്ള വാക്സിന്‍ തയാറായേക്കുമെന്ന് പ്രമുഖ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗലയും വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായ നിലയ്ക്ക് പോയാല്‍ ആറു മാസത്തിനകം തങ്ങള്‍ക്ക് അതിനു കഴിയുമെന്നാണ് ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ജര്‍മന്‍ സ്ഥാപനമായ ബയോണ്‍ടെക്കുമായി യോജിച്ച് പുതിയ വാക്സിനുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഫൈസര്‍.

ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്ര സെനേകയും ഈ വര്‍ഷം അവസാനം വാക്സിന്‍ പുറത്തിറക്കാനാകും എന്ന ശുഭപ്രതീക്ഷയിലാണ്. ഓക്സ്ഫോര്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വാക്സിന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണിത്.കണക്കനുസരിച്ച് ലോകത്ത് ചുരുങ്ങിയത് നൂറു ലാബുകളിലെങ്കിലും കൊവിഡിനെതിരായ വാക്സിന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ പത്തെണ്ണം ക്ലിനിക്കല്‍ ട്രയല്‍ നടത്താനൊരുങ്ങുകയും ചെയ്യുന്നുണ്ട്. 50 ലക്ഷത്തിലേറെ പേര്‍ക്ക് ബാധിച്ചിരിക്കുന്ന കൊവിഡിനെ തുരത്താന്‍ ചുരുങ്ങിയത് 1.5 കോടി ഡോസ് വാക്സിനെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

അതുപോലെതന്നെ ഈ വര്‍ഷം അവസാനത്തോടെ വലിയതോതില്‍ കോവിഡ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണവും വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുനന്ത്.

ലോകമൊട്ടാകെ മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഈ മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇരുകമ്പനികളും തയ്യാറായത്. സമാനമായ രീതിയില്‍ വിവിധ രാജ്യങ്ങളിലും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുകയാണ്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (19 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (25 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (47 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (57 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends