Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഇത് ഭീകരപ്രവർത്തനം! വച്ചുപൊറുപ്പിക്കില്ലെന്നും സർവശക്തിയുമെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി; പ്രഷുബ്‌ധമായി വൈറ്റ് ഹൗസ്

02 JUNE 2020 12:06 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ പ്രസിഡന്റിന്റെ ഭീഷണി മുഴക്കൽ. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ യുഎസ് നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധത്തെ ഭീകരപ്രവർത്തനത്തോട് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാത്രമല്ല ഇപ്പോൾ നടക്കുന്ന കലാപത്തെ പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നും യുഎസിൽ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും ട്രംപ് പറഞ്ഞു. ഈ നടപടി ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല എന്നും അമേരിക്കൻ പ്രസിഡന്റിൻറെ ഭീഷണി . വൈറ്റ് ഹൗസിന് മുന്നില്‍ കലാപകാരികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് രംഗത്തിറങ്ങിയിരുന്നു . സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്ന് ട്രംപ് പറയുകയുണ്ടായി . ക്രിമിനൽ ശിക്ഷാനടപടികളും ജയിൽവാസവും നേരിടേണ്ടി വരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നിന്ന് ഇന്നലെ കലാപകാരികള്‍ തീയിട്ട സെന്‍റ് ജോണ്‍സ് ദേവാലയത്തിലേക്ക് പ്രസിഡന്‍റ് നടന്നു പോകുകയും ചെയ്തു . അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ പള്ളിയാണ് സെന്‍റ് ജോണ്‍സ്.

ബൈബിളുമായി പള്ളിക്കുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. യുഎസിൽ 140 നഗരങ്ങളിൽ വൻ പ്രതിഷേധവും സംഘർഷങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത് . 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് . 20 സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചു. ന്യൂയോർക്ക് അടക്കം പല നഗരങ്ങളിലും തീവയ്പും മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിനിയപ്പലിസിൽ പ്രതിഷേധക്കാരുടെ നേരെ ട്രക്ക് ഓടിച്ചു കയറ്റാൻ ശ്രമമുണ്ടായി. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് സമുച്ചയത്തിൽ അതീവ സുരക്ഷാ മുന്നറിയിപ്പു നൽകി. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ്. ശനിയാഴ്ച സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ ഫ്ലോറിഡയിലേക്കു പോയ പ്രസിഡന്റ് ‍ഡോണൾ‍ഡ് ട്രംപ് തിരികെ വരുമ്പോൾ വാഹനവ്യൂഹത്തിനു അടുത്തുവരെ പ്രതിഷേധക്കാരെത്തുകയും ചെയ്‌തിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (6 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (11 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (21 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (27 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (28 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (32 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (38 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (54 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends