അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഇന്ത്യൻ എംബസിക്ക് പുറത്ത് ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ കാണപ്പെട്ടു.. . ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്നു അമേരിക്കയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകർത്തത്

അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഇന്ത്യൻ എംബസിക്ക് പുറത്ത് ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ കാണപ്പെട്ടു.. . ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്നു അമേരിക്കയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകർത്തത് എന്നാണ് റിപ്പോർട്ടുകൾ . സംഭവത്തിൽ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് 25-നാണ് മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറെക് ചൗവിന് ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. വെളുത്ത നിറമുള്ള പോലീസ് ഓഫീസര്‍ ഒമ്പത് മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്.
മിനിയാപൊളിസില്‍ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയിലെങ്ങും കത്തിപ്പടരുകയായിരുന്നു. രാജ്യത്തെ 140 ഓളം നഗരങ്ങളാണ് കലാപകലുഷിതമായത്. ഫ്ലോയിഡിന്റെ അവസാന വാക്കുകളായ എനിക്ക് ശ്വാസം മുട്ടുന്നു (ഐ കാണ്ട് ബ്രീത്) എന്നതാണ് പ്രതിഷേധത്തിന്റെ വാചകമായി മാറിയത്.
വെള്ളക്കാരനായ പോലീസുകാരന്റെ ക്രൂരതയാൽ കൊല്ലപ്പെട്ട കറുത്തവംശജനു നീതി ആവശ്യപ്പെട്ട് തുടർച്ചയായ എട്ടാം ദിവസവും രാജ്യത്തുടനീളം ജനം തെരുവിലിറങ്ങി. കഴിഞ്ഞദിവസം തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങിയവ അടക്കം 75-ലധികം നഗരങ്ങളിൽ പ്രകടനങ്ങളുണ്ടായി. 40-ഓളം നഗരങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ ജനം വകവച്ചില്ല. അക്രമപ്രവർത്തനങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂയോർക്കിൽ വൻകിട ബ്രാൻഡുകളുടെ കടകൾ കൊള്ളയടിക്കപ്പെട്ടു
https://www.facebook.com/Malayalivartha