ജോര്‍ജ് ഫ്‌ലോയ്ഡ് വധം: പൊലീസിന്റെ കുരുമുളക് സ്‌പ്രേയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ പ്രതിഷേധകര്‍ക്കായി വീട് തുറന്നു നല്‍കിയ ഇന്ത്യന്‍ വംശജന്‍ ഇപ്പോള്‍ യുഎസില്‍ 'ഹീറോ'

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്ക് നേരെ പൊലീസ് കുരുമുളക് സ്‌പ്രേ ഉള്‍പ്പെടെ പ്രയോഗിക്കാന്‍ തുടങ്ങിയതോടെ ചിതറിയോടിയ അവര്‍ക്കായി വീടിന്റെ വാതില്‍ തുറന്ന് അഭയം നല്‍കി ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി
യാണ് ഇപ്പോള്‍ യുഎസില്‍ 'ഹീറോ'. പ്രതിഷേധകര്‍ക്ക് ഭക്ഷണം നല്‍കുകയും അവര്‍ സുരക്ഷിതരാണെന്ന് അദ്ദേഹം ഉറപ്പാക്കുകയും ചെയ്യുന്നു.
അല്‍വാരെസ് ദുബെ ട്രേഡിങ് കമ്പനിയുടെ ഉടമ രാഹുല്‍ ദുബെ (44) യാണ് തന്റെ വീട്ടിലേക്ക് ഇരച്ചു കയറിവരെ ആട്ടിയോടിക്കാതെ സംരക്ഷണം നല്‍കിയത്. തെരുവിന്റെ രണ്ടറ്റവും പൊലീസ് അടച്ചതോടെ കുടുങ്ങിയ പ്രതിഷേധക്കാര്‍ക്ക് രാഹുല്‍ തുണയാകുകയായിരുന്നു. 17 വര്‍ഷമായി വാഷിങ്ടനില്‍ താമസിക്കുന്ന രാഹുല്‍ ദുബെ പ്രതിഷേധകര്‍ക്കായി മുറിയും ബാത്ത്‌റൂമും ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കി നല്‍കി.
'വീട്ടില്‍ 75 ഓളം പേരുണ്ട്. ഇവിടെ ഒരു കുടുംബവും അമ്മയും മകളും ഉണ്ട്. ഞാന്‍ എന്റെ മകന്റെ മുറി നല്‍കി. അവര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കുന്നു. അവര്‍ സന്തുഷ്ടരല്ല. പക്ഷേ അവര്‍ സുരക്ഷിതരാണ്. സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ ചെയ്ത കാര്യങ്ങളില്‍ രണ്ടാമതൊന്ന് ആലോചിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ആള്‍ക്കൂട്ടം ഒരു ചുഴലിക്കാറ്റ് പോലെ ഓടിക്കയറി. ആളുകളെ പിടിച്ച് അകത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു'- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരാള്‍ ട്വീറ്റില്‍ കുറിച്ചു; 'ഇന്നലെ രാത്രി രാഹുല്‍ ജീവന്‍ രക്ഷിച്ചു. സമാധാനപരമായ പോരാട്ടം ഉപേക്ഷിക്കാതിരിക്കാനുള്ള പ്രചോദനാത്മകമായ പ്രസംഗവും നല്‍കി. എന്തൊരു വ്യക്തി. നന്ദി രാഹുല്‍'- മേയ് 25-നാണ് മിനിയപ്പലിസില്‍ 46-കാരനായ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസുകാര്‍ തെരുവില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുസില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha