ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മ്മയെ അവഹേളിക്കുകയാണെന്ന് ട്രംപ് ; ട്രംപിന്റെ വീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍

ജോര്‍ജ് ഫ്‌ളോയിഡിന് ആദരമര്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്ത പ്രചാരണ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു.കോപ്പി റൈറ്റ് ലംഘനത്തെ തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്. ജൂണ്‍ മൂന്നിനാണ് മൂന്ന് മിനിട്ട് 45 സെക്കന്റസ് ഉള്ള വീഡിയോ ട്രംപ് ട്വീറ്റ് ചെയ്തത്.
‘ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മ്മയെ അവഹേളിക്കുകയാണ്. ഞാനത് അനുവദിക്കില്ല’ എന്നാണ് ട്രംപിന്റെ ട്വീറ്റ്.
കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.പ്രതിഷേധക്കാരെ കൊള്ളക്കാരെന്ന് വിളിച്ച ട്രംപ് കൊള്ള തുടര്‍ന്നാല്‍ വെടിവെച്ച് കൊല്ലുമെന്നും പറഞ്ഞിരുന്നു.ഇതാണ് ട്വിറ്ററിന്റെ നടപടിക്ക് കാരണം എന്നാണ് സൂചന
ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്ളോയിഡിന്റെ ഓര്‍മകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇത് ഞാന്‍ അനുവദിക്കില്ല. ടിം വാല്‍സിലെ ഗവര്‍ണറുമായി സംസാരിക്കുകയും അദ്ദേഹത്തിനൊപ്പം സൈന്യം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയും നിയന്ത്രിക്കാമെന്നാണ് കരുതുന്നത്. എപ്പോള്‍ കൊള്ളയടിയും ആക്രമണം നടക്കുന്നോ അപ്പോള്‍ വെടിവെപ്പ് നടക്കും,’ എന്നായിരുന്നു ട്രംപ് ട്വീറ്റ്.
https://www.facebook.com/Malayalivartha