ആ കൂട്ടക്കൊല മറക്കില്ല'; ചൈനയിലെ ടിയാനന്‍മെന്‍ പ്രക്ഷോഭത്തെ ഓര്‍മിപ്പിച്ച് അമേരിക്ക

ചൈനയില്‍ 1989 ല്‍ ടിയാനന്‍മെന്‍ പ്രക്ഷോഭകര്‍ക്കെതിരെ നടന്ന കൂട്ടക്കൊല മറക്കില്ലെന്ന് അമേരിക്ക. ടിയാനെന്‍മെന്‍ പ്രക്ഷോഭത്തിന്റെ വാര്‍ഷിക ദിനമായിരുന്ന ജൂണ്‍ നാലിനാണ്് വൈറ്റ് ഹൗസിന്റെ പ്രതികരണം.
‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരായുധരായ ചൈനീസ് പൗരന്‍മാരെ കൂട്ടക്കൊല ചെയ്തത് ഒരു ഒരു ദുരന്തമാണ്. ഇതൊരിക്കലും മറക്കില്ല,’ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി ഇറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഒപ്പം കൊല്ലപ്പെട്ട പ്രക്ഷോഭകര്‍ക്ക് ആദരമര്‍പ്പിക്കാനും കൊല്ലപ്പെട്ടവരുടെയും തടവിലാക്കപ്പെട്ടവരുടെയും കാണാതായവരുടെയും മുഴുവന്‍ വിവരങ്ങള്‍ പുറത്തു വിടാനും അമേരിക്ക ആവശ്യപ്പെട്ടു.
1980 കളിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ യുവാക്കള്‍ പ്രക്ഷോഭം തുടങ്ങിയത്. 1989 ജൂണ്‍ നാലിനു ടിയാനന്‍മെന്‍ ചത്വരത്തില്‍ പ്രക്ഷോഭകര്‍ക്കു നേരെ സേന വെടിവെപ്പു നടത്തുകയും നൂറോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ചൈനയില്‍ ഇന്നും ഈ പ്രക്ഷോഭ വാര്‍ഷിക ദിനം ആചരിക്കാന്‍ അനുമതിയില്ല.
അതേസമയം അമേരിക്കയില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനയായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വൈറ്റ്ഹൗസിന്റെ പ്രതികരണം.
പൊലീസുദ്യോഗസ്ഥന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയ്ഡിന് മിനിയപൊളിസിലെ പതിനായിരങ്ങള്‍ വെള്ളിയാഴ്ച
അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.
എട്ട് മിനുട്ട് 46 സെക്കന്റ് മൗനാചരണം നടത്തിയാണ് മിനിയാപൊളിസ് നഗരം ജോര്‍ജ് ഫ്ളോയിഡിനെ ഓര്‍മ്മിച്ചത്. പൊലീസ് ഫ്ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് ഞെരിച്ച അത്രയും സമയാണ് മിനിയപൊളീസ് മൗനാചരണം നടത്തിയത്.
https://www.facebook.com/Malayalivartha