അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും വൈറസ് സ്ഥിരീകരിച്ചു

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദാവൂദ് ഇബ്രാഹിമും ഭാര്യയും കറാച്ചിയിലെ പാക് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകൾ. ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .ഇതോടെ ദാവൂദിന്റെ പഴ്സണൽ സ്റ്റാഫിനെയും സുരക്ഷാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് എന്നും പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നു
ഇന്ത്യയും യുഎസും ആഗോള ഭീകരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭീകരനാണ് ദാവൂദ്. 1993 ലെ മുംബൈ ഭീകരാക്രമണങ്ങളെ തുടർന്ന് ദാവൂദിന്റെ തലയ്ക്ക് 25 മില്യൺ യുഎസ് ഡോളർ വിലയിട്ടിട്ടുണ്ട്.
ദാവൂദിന് കൊറോണ വൈറസ് ബാധിച്ച വിവരം പാകിസ്താൻ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് ദാവൂദിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിക്കുകയും ചികിത്സയിൽ കഴിഞ്ഞ് വരികയുമാണ്. മുംബൈയിലെ കസ്കറിൽ ജനിച്ച ദാവൂസ് പാകിസ്താനിലെ കറാച്ചിയിലാണ് കഴിഞ്ഞുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. 1993ലെ മുംബൈ സ്ഫോടനക്കേസിന്റെ സൂത്രധാരനായ പ്രതിയായ ദാവൂദിനെതിരെ പലതവണ ഇന്റർപോൾ നോട്ടീസ് അയച്ചിട്ടുണ്ട്. ദാവുദിനും മെഹ്ജബിനും മൂന്ന് പെണ്ണും ഒരാണും ഉൾപ്പെടെ നാല് മക്കളാണുള്ളത്
https://www.facebook.com/Malayalivartha