ആകെ ജനസംഖ്യ 29, എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി പിറന്ന കുഞ്ഞിനെ വരവേറ്റ് ഇറ്റലിയിലെ കുഞ്ഞൻ ഗ്രാമമായ മോര്‍ട്ടെറോണ്‍

ലോകമെമ്പാടും കൊറോണ വ്യാപനഭീതിയിൽ ആയിരിക്കുമ്പോഴും ഇറ്റലിയിലെ മോര്‍ട്ടെറോണ്‍ എന്ന കൊച്ചു ഗ്രാമം വലിയ സന്തോഷത്തിലാണ്.. അവിടെ കൊറോണ ഇല്ല എന്നത് മാത്രമല്ല ഇതിനു കാരണം ..എട്ടു വർഷങ്ങൾക്ക് ശേഷം ആ ഗ്രാമത്തിൽ ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്.. വര്‍ഷങ്ങള്‍ക്കു ശേഷം പിറന്ന കുഞ്ഞിനെ വരവേല്‍ക്കുന്നതിന്റെ തിരക്കിലാണവര്‍......
ഇറ്റലിയിലെ ഏറ്റവും ചെറിയ ഗ്രാമമായ മോര്‍ട്ടര്‍വണ്ണില്‍ ആകെ 29 പേര്‍ മാത്രമാണുള്ളത്. അവിടേക്കാണ് മുപ്പതാമത്തെ അംഗമായി കുഞ്ഞ് ഡെനിസ് പിറന്നുവീണിരിക്കുന്നത് .. മാറ്റെ, സാറ ദമ്പതികള്‍ക്ക് അലെസാന്‍ഡ്രോ മന്‍സോനി ആശുപത്രിയില്‍ പിറന്ന കുഞ്ഞിന് ഡെനിസ് എന്നാണ് പേരിട്ടിരിക്കുന്നത്...... കുഞ്ഞിന് രണ്ടരകിലോ ഭാരമുണ്ടെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്......
ഇറ്റലിയന്‍ സംസ്‌കാരത്തില്‍ ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം പേര് പ്രഖ്യാപിക്കുന്നത് ഒരു റിബണ്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്. നീല റിബണിൽ ഡെനിസ് എന്ന പേര് പ്രദർശിപ്പിച്ചു ഡെന്നിസിന്റെ മാതാപിതാക്കളും ആ സന്തോഷം പങ്കുവെച്ചു.......
ഗ്രാമത്തിനാകെ സന്തോഷത്തിന്റെ നിമിഷമാണെന്ന് മേയര്‍ തന്നെ അഭിപ്രായപ്പെട്ടു. ഗ്രാമത്തിന്റെ കമ്മ്യൂണിറ്റി ഫേസ്ബുക്കിലാണ് ഈ സന്തോഷവാര്‍ത്ത അവര്‍ പങ്കുവച്ചിരിക്കുന്നത്...... കോവിഡ് കാലത്തെ ഗര്‍ഭധാരണം വലിയ ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു......എങ്കിലും ഗ്രാമത്തിലേക്ക് പുതിയ അതിഥിയെ നൽകാനായതിൽ ഏറെ സന്തോഷമുണ്ടെന്നും 'അമ്മ പറയുന്നു... ഇറ്റലിയിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി കൂടിയാണ് മോര്‍ട്ടെറോണ്‍......
https://www.facebook.com/Malayalivartha


























