കറുത്തവര്‍ഗക്കാരുടെ പൗരാവകാശങ്ങള്‍ക്കായി പോരാടിയ സി.ടി. വിവിയന്‍ അന്തരിച്ചു

അമേരിക്കയില്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ വംശീയവിവേചനങ്ങള്‍ക്കെതിരായ സമരങ്ങളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വിശ്വസ്തരിലൊരാളായി പ്രവര്‍ത്തിച്ച റവ. സി.ടി. വിവിയന്‍ (95) അന്തരിച്ചു.
കറുത്തവര്‍ഗക്കാരുടെ പൗരാവകാശ സമരങ്ങളുടെ ആദ്യകാല നേതാക്കളിലൊരാളായ വിവിയന്‍ 1940 -കളില്‍ ഇല്ലിനോയിയിലും പിയോറിയയിലും തുല്യാവകാശത്തിനായി ധര്‍ണകള്‍ നടത്തി. പിന്നീടു തെക്കന്‍ സംസ്ഥാനങ്ങളിലെങ്ങും നടന്ന പൗരാവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായി.
1960-കളിലെ പൗരാവകാശ സമരങ്ങളെക്കുറിച്ച് വിവിയന്‍ രചിച്ച 'ബ്ലാക് പവര്‍ ആന്‍ഡ് അമേരിക്കന്‍ മിത്ത്' പ്രശസ്തമാണ്. പൗരാവകാശ വിഷയങ്ങളില്‍ ലിന്‍ഡന്‍ ബി. ജോണ്‍സന്‍, ജിമ്മി കാര്‍ട്ടര്‍, റീഗന്‍, ബില്‍ ക്ലിന്റന്‍, ബറാക് ഒബാമ എന്നീ പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്നു.
1961-ല്‍ മിസിസിപ്പിയിലേക്കു നടത്തിയ ഫ്രീഡം റൈഡില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 2013-ല്‍ ബറാക് ഒബാമ പ്രസിഡന്റിന്റെ മെഡല്‍ നല്‍കി ആദരിച്ചു.
https://www.facebook.com/Malayalivartha



























