ലോകത്തെ ആശ്ച്ചര്യപ്പെടുത്തി ചൈന; കോവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന വീണ്ടും പഴയ തലത്തിലേക്ക്, സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നു! വെള്ളിയാഴ്ച ഒൻപത് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്

കോവിഡ് സംഹാര താണ്ഡവം ആടിയ ചൈനയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ലോകത്തെ ആശ്ച്ചര്യപ്പെടുത്തുന്നതാണ്. മാത്രമല്ല ആശ്വാസം നൽകുന്നതും. കോവിഡ് വ്യാപനം ചൈനയിൽ കുറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന വീണ്ടും പഴയ തലത്തിലേക്ക് പതുക്കെ ചുവടുകൾ വയക്കു്കയാണ്. സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനൊരുങ്ങുന്ന ചൈന ലോകത്തിന് മുന്നിൽ പ്രതീക്ഷയുടെ വാതായനം തുറന്നിടുകയാണ്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ അടുത്തയാഴ്ചയോടെ പൂർണമായും തുറക്കുവാൻ പദ്ധതിയിടുകയാണ്.മാത്രമല്ല ചൈനയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഒൻപത് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ രോഗം സ്ഥിതീകരിച്ചവരെല്ലാം തന്നെ പുറത്തുനിന്ന് വന്നവരാണ്. 288 കോവിഡ് രോഗികൾ മാത്രമാണ് നിലവിൽ ചൈനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 361 പേർ ഐസൊലേഷനിൽ ഇപ്പോൾ കഴിയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്കൂളുകൾ തിങ്കളാഴ്ചയോടെ പൂർണമായും തുറക്കാനൊരുങ്ങുന്നത്. മാസ്ക് നിർബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്കൂളുകളുടെ പ്രവർത്തനം നടത്തുക. കോളേജുകളിലെ അണ്ടൻഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകുകയും ചെയ്യും. ചൈനയിലെ വുഹാൻ നഗരത്തിൽനിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. 85,013 പേർക്ക് ചൈനയിൽ കോവിഡ് ബാധിച്ചു. 4634 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
നേരത്തെ ലോകാരോഗ്യ സംഘടനയും ആശ്വാസകരമായ വർത്തമാനം ലോകത്തോട് പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനം രണ്ടുവര്‍ഷത്തിനുളളില്‍ നിയന്ത്രണവിധേയമാകുമെന്ന് അവർ അറിയിച്ചിരുന്നു. രണ്ടുവർഷത്തിനുളളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു. 1918-ൽ റിപ്പോർട്ട് ചെയ്ത സ്പാനിഷ് ഫ്ളൂ മറികടക്കാൻ രണ്ടുവർഷമെടുത്ത കാര്യവും അദ്ദേഹം ആ ഘട്ടത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അന്നത്തേതിൽ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളിൽ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്നും ടെഡ്രോസ് വ്യക്തമാക്കിയിരുന്നു.
ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങൾ കൂടുതലായതിനാൽ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ് എന്ന് പറഞ്ഞ അദ്ദേഹം നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, എന്ന കാര്യവും ചൂണ്ടിക്കാട്ടി. Mathrmalla കൊറോണയെ തടയാനുളള അറിവുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോൾ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞിരുന്നു. 'പിപിഇയുമായി ബന്ധപ്പെട്ട അഴിമതി, തന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവർത്തകർ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയർത്തിയേക്കാം. അത് അവർ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയർത്തും, അദ്ദേഹം പറഞ്ഞിരുന്നു. ഏതായാലും സാധാരണ ജീവിതത്തിലേക്കുള്ള ചൈനയുടെ കടന്നു പോക്ക് ലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ് .
https://www.facebook.com/Malayalivartha



























