ടോയ്‌ലറ്റിന്റെ ഫ്ലഷ് ബട്ടണ്‍ അമര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പരിശോധനയിൽ കണ്ട കാഴ്ച്ച ഭയാനകം! വെള്ളത്തിൽ ചുരുണ്ടു കിടന്നത് ഒന്നല്ല, രണ്ടല്ല... നാല് പാമ്പുകൾ! പിന്നെ സംഭവിച്ചത്...

കഴിഞ്ഞ ദിവസമാണ് ടോയ്‌ലറ്റിന്റെ ഫ്ലഷ് ബട്ടണ്‍ അമര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി ടോയ്‌ലറ്റ് സിസ്റ്റേണ്‍ തുറന്ന് പരിശോധിച്ചത്. ആദ്യം നന്നായി ഭയന്നെങ്കിലും നാല് പേരും അത്ര ഭീകരര്‍ അല്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് സോഫിയ്ക്ക് സമാധാനമായത്.
കോമണ്‍ ട്രീ സ്നേക്ക് ഇനത്തില്‍പ്പെട്ട പാമ്ബുകളായിരുന്നു ടോയ്‌ലറ്റ് സിസ്റ്റേണിനുള്ളില്‍ കണ്ടെത്തിയവ. നാലെണ്ണത്തില്‍ ഏറ്റവും നീളം കൂടിയതിന് 3.2 അടി നീളമുണ്ടായിരുന്നു. ഏതായാലും ഭാഗ്യത്തിന് ഇക്കൂട്ടര്‍ വിഷമില്ലാത്തവയാണ്. തവള, അരണ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആഹാരം.
മരപ്പൊത്തുകള്‍, കെട്ടിടങ്ങളുടെയും മറ്റും വിടവുകള്‍ അങ്ങനെ സേഫ് ആയിട്ട് തോന്നുന്ന എല്ലായിടത്തും കയറിയിരിക്കുക എന്നത് നുഴഞ്ഞുകയറാന്‍ വിദഗ്ദ്ധരായ ഇക്കൂട്ടരുടെ പ്രധാന ഹോബിയാണ്.
അപകടകാരികളല്ലാതിരുന്നതിനാല്‍ നാല് പേരെയും സോഫി അയല്‍ക്കാരുടെ സഹായത്തോടെ വീടിനു സമീപത്തെ കരിമ്ബ് പാടത്തേക്ക് വിട്ടയച്ചു. ഇതിനു മുമ്ബും ക്വീന്‍സ്‌ലാന്‍ഡിലെ പല വീടുകളിലും ഇത്തരത്തില്‍ ട്രീ സ്നേക്കുകളെ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























