അധ്യാപകനെന്ന പദവി അയാള്‍ ചൂഷണം ചെയ്തു അയാൾ എന്നിൽ ചെയ്തത് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല; 14-ാം വയസ്സില്‍ ഏറെ വിശ്വസിച്ചിരുന്ന ടെന്നീസ് പരിശീലകനിൽ നിന്നും ക്രൂരമായ ആ പീഡനം ഇന്നും എന്നെ വേട്ടയാടുന്നു! നടിയുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് താരങ്ങൾ...

ഹാരി പോര്‍ട്ടര്‍ സീരീസിലെ ലാവെന്റര്‍ ബ്രൗണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ജെസി കേവ് സഹോദരി ബാബേ കേവിനൊപ്പം പങ്കെടുത്ത പോഡ്കാസ്റ്റ് വീഡിയോയിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
നടന്‍ ആല്‍ഫി ബ്രൗണാണ് ജെസിയുടെ ജീവിത പങ്കാളി. ഇപ്പോഴിതാ താരത്തിന്റെ തുറന്ന് പറച്ചിൽ ഇങ്ങനെയാണ്. ആ സംഭവം ഇന്നും തന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് താരം വെളിപ്പെടുത്തൽ തുടങ്ങിയത്.
'14-ാം വയസ്സില്‍ ഞാന്‍ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്.
ഞാന്‍ നന്നായി ടെന്നീസ് കളിക്കുമായിരുന്നു. എന്നാല്‍ അയാള്‍ അധ്യാപകനെന്ന പദവി അയാള്‍ ചൂഷണം ചെയ്തു. എന്നെ സംരക്ഷിക്കേണ്ടിയിരുന്ന എന്റെ അധ്യാപകന്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
പിന്നീട് അയാള്‍ കുറ്റത്തിന് ജയിലില്‍ പോയി. എന്നിരുന്നാലും ആ സംഭവങ്ങള്‍ എന്നിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങള്‍ ഭീകരമായിരുന്നു. പതിനെട്ട് വയസ്സുവരെ ഞാനതെക്കുറിച്ച് അത്ര ബോധവതിയായിരുന്നില്ല.
പിന്നീടാണ് അത് ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടുന്നുവെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്' ജെസി കേവ് പറഞ്ഞു.
https://www.facebook.com/Malayalivartha



























