കോവിഡ് ബാധിച്ച് 147 ദിവസം ബ്രിട്ടനിലെ വിവിധ ആശപത്രികളിൽ; അവസാനം മരണത്തിലേക്ക്, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ പന്തിരുവേലിൽ ജിയോമോൻ ജോസഫ് ബ്രിട്ടനിലെ അറിയപ്പെടുന്ന പ്രവാസി, നൊമ്പരമായി ആ വിയോഗം

കോവിഡ് ബാധിച്ച് 147 ദിവസം ബ്രിട്ടനിലെ വിവിധ ആശപത്രികളിൽ ചികിൽസയിലായിരുന്ന മലയാളി യുവാവ് അവസാനം മരണത്തിന് കീഴടങ്ങി. ബ്രിട്ടനിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകനും സമൂഹിക പ്രവർത്തകനുമായ ജിയോമോൻ ജോസഫാണ് ഇന്നലെ രാത്രി എട്ടരയോടെ ലണ്ടനിലെ പാപ്വർത്ത് ആശുപത്രിയിൽ കൊറോണ ബാധയെ തുടർന്ന് മരിച്ചത്. 44 വയസ്സായിരുന്നു ഇദ്ദേഹത്തിന്.
കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ പന്തിരുവേലിൽ ജിയോമോൻ ജോസഫ് കോവിഡ് ബാധിച്ച് ലണ്ടനിലെ ക്യൂൻസ് ആശുപത്രിയിലും പിന്നീട് കേംബ്രിഡജിലെ പാപ്വർത്ത് ആശുപത്രിയിലും ഇതേതുടർന്ന് ചികിൽസയിലായിരുന്നു. എന്നാൽ ഇദ്ദേഹം കോവിഡ് മുക്തനായിരുന്നെങ്കിലും ശ്വാസകോശസംബന്ധമായ അസുഖം മൂലം എഗ്മോ വെന്റലേറ്ററിന്റെ സഹായത്തോടെ ചികിൽസയിൽ കഴിയുകയായിരുന്നു. വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്നു ഇദ്ദേഹം.
അതേസമയം കോവിഡ് മൂലം ആശുപത്രിയിലായ ജിയോമോൻ കോവിഡ് ലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനാൽ 147 ദിവസമായി എഗ്മോ വെന്റ്ലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസയിൽ തന്നെ കഴിയുകയായിരുന്നു. ഏതാനും ദിവസങ്ങളായി ശ്വസനസഹായിയുടെ സപ്പോർട്ട് ഇല്ലാതെതന്നെ ജിവീതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പെട്ടെന്ന് രോഗം മൂർച്ഛിച്ചതും മരണം സംഭവിച്ചതും എന്നുമാണ് വ്യക്തമാക്കിയത്. ബ്രിട്ടനിൽ കോവിഡ് മൂലം മരിക്കുന്ന പതിനേഴാമത്തെ മലയാളിയാണ് ജിയോമോൻ.
https://www.facebook.com/Malayalivartha



























