'ഷൂട്ട് അറ്റ് സൈറ്റ്' !കോവിഡ് രോഗികൾ അതിര്‍ത്തി കടന്നാൽ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ് ; അതിര്‍ത്തി കടക്കുന്നവരെ കാത്തിരിക്കുന്നത് ....

ലോകം കോവിഡ് ഭീതിയിൽ വിറങ്ങലിക്കുമ്പോഴും രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന അവകാശവാദം ഉയർത്തിയ രാജ്യമാണ് ഉത്തര കൊറിയ. ഇപ്പോഴിതാ അതിര്‍ത്തി കടന്ന് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യു.എസ്. സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് 'ഷൂട്ട് അറ്റ് സൈറ്റ്' നിര്‍ദേശം സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.
രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടു. അതിര്‍ത്തിയില്‍നിന്നു രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി. ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ജനുവരി ആദ്യത്തില്‍ ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ച സമയത്ത് തന്നെ കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ഉത്തരകൊറിയ, രാജ്യം അടച്ചുപൂട്ടിയിരുന്നു.
രാജ്യത്ത് കടന്ന എല്ലാവരെയും ക്വാറന്റൈനിലാക്കുകയും ആദ്യം മുതലേ ശാസ്ത്രീയമായ മുന്‍കരുതല്‍ സ്വീകരിച്ചതും വഴി കോവിഡ് 19നെ തുരത്തിയെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. എന്നാല്‍ കോവിഡ് ബാധയെ പ്രതിരോധിക്കാനുള്ള കരുത്ത് ഉത്തരകൊറിയക്ക് ഇല്ലെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്. ഉപരോധങ്ങളും തകര്‍ന്ന ആരോഗ്യ സംവിധാനങ്ങളുമുള്ള രാജ്യത്തിന് കോവിഡിനെ ഫലപ്രദമായി തടയുക എന്നത് അസാധ്യമാണ് എന്നാണ് ഇവരുടെ നിലപാട്.
രാജ്യത്തെ ഒരുകോടി മുപ്പത് ലക്ഷം ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണ് എന്നാണ് യുണൈറ്റഡ് നേഷന്‍സിന്റെ വിലയിരുത്തല്‍. ഉത്തര കൊറിയയില്‍ കോവിഡ് 19 വ്യാപനം നടന്നു എന്നത് ഉറപ്പാണ് എന്നാണ് ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനിക കമാന്ററായ റോബര്‍ട് എബ്രാമ്‌സ് പറയുനത്. ഉത്തരകൊറിയയില്‍ കോവിഡ് ബാധയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആരോപിച്ചിരുന്നു.
ഉത്തര കൊറിയയുടെ അഭ്യര്‍ത്ഥന പ്രകാരം, കോവിഡ് ടെസ്റ്റ് നടത്താനുള്ള 1,500 ഉപകരണങ്ങള്‍ തങ്ങള്‍ കൈമാറിയെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ സംഘത്തിന് പ്രവര്‍ത്തിക്കാനായി ഉത്തര കൊറിയയ്ക്ക് മേല്‍ ചുമത്തിയിരുന്ന ഉപരോധത്തിന് യുഎന്‍ അയവ് വരുത്തിയിരുന്നു. വിവിധ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വസ്്തുക്കള്‍ ഉത്തര കൊറിയയില്‍ എത്തിക്കാന്‍ യുഎന്‍ അനുമതി നല്‍കിയിരുന്നു.എന്നാല്‍ ഇവയൊക്കെ കൃത്യമായി രാജ്യത്ത് എത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എന്നാല്‍, അതിര്‍ത്തി അടച്ചിട്ടതോടെ കള്ളക്കടത്ത് വര്‍ധിച്ചു. ചൈനയില്‍നിന്നുള്ള ഇറക്കുമതി 85 ശതമാനം കുറഞ്ഞതായും ആണവ പദ്ധതികള്‍ക്ക് തിരിച്ചടിയായതും കമാന്‍ഡര്‍ ഇന്‍ ചീഫ് റോബോര്‍ട്ട് അബ്രാംസ് പറഞ്ഞു.
ലോകമാകെ കോവിഡ് പരിഭ്രാന്തിയിൽ പ്രതിരോധമൊരുക്കാൻ വഴികളന്വേഷിക്കുമ്പോൾ ഉത്തര കൊറിയ മിസൈൽ പരീക ്ഷണങ്ങളിലാണ്. ലോകം മുഴുവൻ വൈറസ് ഭീതിയിൽ അകപ്പെട്ട പരിഭ്രാന്തിയിൽ ആണെങ്കിലും, തങ്ങൾ സുരക്ഷിതരാന്നെന്നും രാജ്യം കുടുതൽ ശക്തി ആർജിക്കുകയാണെന്നും സ്വന്തം പൗരൻമാരെയും ശത്രു രാജ്യങ്ങളെയും ബോധ്യപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ മിസൈൽ പരീക്ഷണങ്ങളെന്നാണ് ചില നിരീക്ഷകർ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha



























