വീണ്ടും പ്രതീക്ഷ; നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണം ബ്രിട്ടനിൽ പുനരാരംഭിച്ചു

ഓക്സ്ഫഡ് സര്‍വ്വകലാശാലയും, ആസ്ട്രാസെനേകയും സംയുക്തമായി വികസിപ്പിക്കുന്ന കൊറോണ വാക്‌സിന്റെ പരീക്ഷണം ഇടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചു. വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം നിർത്തിവെച്ചത്..
വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. ലോകവ്യാപകമായി നടക്കുന്ന ട്രയലില്‍ ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായിഓക്സ്ഫഡ് സര്‍വ്വകലാശാല ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇപ്പോൾ പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 18,000 പേരിലാണ് വാക്സിന്‍ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്.
അസ്ട്രാസെനക ഓക്സ്ഫെഡ് കൊറോണ വൈറസ് വാക്സീന്റെ (AZD1222) ക്ലിനിക്കൽ ട്രയൽ പുനരാരംഭിച്ചു. വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചതെന്ന് അസ്ട്രാസെനക ഇറക്കിയ കുറിപ്പിൽ പറയുന്നു.
പരീക്ഷണത്തിന് വിധേയനായ ഒരാളില്‍ അജ്ഞാത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ തുടർപരീക്ഷണവും സുരക്ഷയും സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ..ലോകത്ത് ഒമ്പതു വാക്സിനുകളാണ് നിലവിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ളത്......
https://www.facebook.com/Malayalivartha



























