മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ 3 വയസുകാരിക്ക് ദാരുണാന്ത്യം

മദ്യപിച്ചെത്തിയ പിതാവും അമ്മയും തമ്മിലുള്ള കുടുംബവഴക്കിനിടെ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയില്‍ പിതാവ് 3 വയസുകാരിയെ തറയില്‍ അടിച്ച് കൊന്നു. സംഭവത്തില്‍ അമ്മയ്ക്കും ക്രൂരമായി പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 49 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബറോല ഗ്രാമത്തിലെ വീട്ടില്‍ രാവിലെ 9.30 ഓടെയാണ് സംഭവം.
പ്രാദേശിക പോലീസ് സംഘം സംഭവസ്ഥലത്തെത്തിയപ്പോള്‍ യുവതിയെ പരിക്കേറ്റ നിലയിലും കുട്ടിയെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ചികിത്സയിലാണെന്ന് നോയിഡ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു.
അയല്‍വാസികളില്‍ നിന്നും മറ്റ് നാട്ടുകാരില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മദ്യപാനിയാണെന്നും ഭാര്യയുമായി പലപ്പോഴും വഴക്കുണ്ടെന്നും കണ്ടെത്തി. തലേ ദിവസവും മുമ്ബും ഇവര്‍ വലിയ വഴക്കുണ്ടായിരുന്നു, എന്ന് സിംഗ് പറഞ്ഞു.
ബുലന്ദ്ഷഹര്‍ ജില്ല സ്വദേശിയാണ് അമിത്. നോയിഡയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കുടുംബത്തോടൊപ്പം താമസിച്ചുവെങ്കിലും ഇപ്പോള്‍ ഓളിവിലാണെന്ന് പോലീസ് പറഞ്ഞു.കുട്ടി മരിച്ചുവെന്ന് പ്രതി ഭാര്യ രേണുവിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും മറ്റ് കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്ന് പറഞ്ഞാണ് വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























