കോവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ ‘നിങ്ങൾ ഗംഭീരമായി പ്രവർത്തിച്ചു; കോവിഡ് പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചെന്നു ഡോണൾഡ് ട്രംപ്

അമേരിക്കയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയനാണ്. അതാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ വീഡിയോ കൂടി ഉള്‍പ്പെടുത്തി പ്രചാരണം നടത്താന്‍ ട്രംപിനെ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ അമേരിക്കന്‍ ജനതയിലെ 25 ലക്ഷം ആളുകള്‍ വോട്ടുചെയ്യാന്‍ യോഗ്യരാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അഭേദ്യമായ സുഹൃത്ത് ബന്ധം ലോകം വരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്... ഇരുവരുടെയും സൗഹൃദം ഇരുരാജ്യങ്ങൾക്കും വളരെയധികം പ്രയോജനപ്രദം ആവുകയും ചെയ്തിട്ടുണ്ട്... പരസ്പര പിന്തുണയും പരസ്പര സഹകരണവും അമേരിക്കയും ഇന്ത്യയും എപ്പോഴും നിലനിർത്തി പോരുന്നുണ്ട്. ആ ബന്ധം രാജ്യത്തിന് നയതന്ത്ര കാര്യങ്ങളിൽ സഹായകരമാകുന്നുണ്ട്.. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചില വാക്കുകൾ പറഞ്ഞിരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനകരമാവുകയാണ്,, അമേരിക്കയിൽ തിരഞ്ഞെടുപ്പ് ചൂട് വർദ്ധിക്കുന്നതിനിടയിലും മോദിയെ ഓർക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കോവിഡ് പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു .
നെവാഡയിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ ‘വെളിപ്പെടുത്തൽ’. കോവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ ‘നിങ്ങൾ ഗംഭീരമായി പ്രവർത്തിച്ചു’ എന്നു മോദി അഭിനന്ദിച്ചെന്നു പറഞ്ഞ ട്രംപ്, തന്റെ എതിരാളിയും ഡമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയ പക്ഷിപ്പനി പ്രതിരോധം വലിയ ദുരന്തമായിരുന്നെന്ന് ട്രംപ് ആരോപിച്ചു. ഇന്ത്യയടക്കമുള്ള വലിയ രാജ്യങ്ങളിലേതിനേക്കാൾ കോവിഡ് ടെസ്റ്റുകൾ നടത്താൻ യുഎസിനു കഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു. ‘ഇന്ത്യയാണ് ടെസ്റ്റുകളുടെ കാര്യത്തിൽ യുഎസിനു പിന്നിൽ രണ്ടാമത്. യുഎസ് ഇന്ത്യയെക്കാൾ 44 ദശലക്ഷം പരിശോധനകൾ അധികം നടത്തി. മോദി എന്നെ വിളിച്ച്, പരിശോധനയുടെ കാര്യത്തിൽ നിങ്ങൾ എന്തൊരു മികവാണു കാഴ്ചവച്ചതെന്ന് അഭിനന്ദിച്ചു’. – ട്രംപ് പറഞ്ഞു. കൊറൊണ വൈറസ് യുഎസിലേക്ക് എത്തിയ കാലത്ത് ബൈഡനായിരുന്നു അധികാരത്തിലെങ്കിൽ ലക്ഷക്കണക്കിന് അമേരിക്കക്കാർ മരിച്ചുവീഴുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha



























