നാളെ ചരിത്ര മുഹൂർത്തം ; സമാധാന കരാറിൽ ഒപ്പിടാൻ യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി അമേരിക്കയിൽ എത്തി

ചരിത്രത്തിൽ കോറിയിടുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് അമേരിക്ക ഇപ്പോൾ..... സമാധാന കരാറിൽ ഒപ്പിടാൻ യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി അമേരിക്കയിൽ എത്തുമ്പോൾ ചരിത്രത്തിലെ ഒരു ഏറ്റവും വലിയ നാഴികക്കല്ലു കൂടി പിറവി എടുക്കുകയാണ്.... ചരിത്ര പ്രധാനമായ സൗഹൃദത്തിനും കൂടെ കാഴ്ചയാവുകയാണ് അമേരിക്ക ഇപ്പോൾ . ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു യുഎഇ ഉന്നതതല പ്രതിനിധി സംഘം എത്തിയത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രതിനിധീകരിച്ച് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനായിരിക്കും കരാറില്‍ ഒപ്പുവെയ്ക്കുക.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആയിരിക്കും ഇസ്രയേലിനെ പ്രതിനിധീകരിക്കുക. യുഎഇ ക്യാബിനറ്റ് അംഗവും സാമ്ബത്തികകാര്യ മന്ത്രിയുമായ അബ്ദുല്ല ബിന്‍ തൌക്ക് അല്‍ മറി, സാമ്ബത്തികകാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍, അന്താരാഷ്ട്ര സഹകര മന്ത്രാലയത്തിലെ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹഷ്മി എന്നിവര്‍ക്ക് പുറമെ നിരവധി ഉദ്യോഗസ്ഥരും അമേരിക്കയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് യുഎഇ-ഇസ്രയേല്‍ കരാറില്‍ ഒപ്പുവെയ്ക്കുക.
https://www.facebook.com/Malayalivartha



























