സൗദിയിൽ മാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഇരട്ടകളായ മക്കൾക്ക് വധശിക്ഷ

സൗദിയിൽ മാതാവിനെ കൊലപ്പെടുത്തിയ ഇരട്ടകളായ മക്കൾക്ക് വധശിക്ഷ. പ്രത്യേക കോടതിയാണ് വിധിച്ചത് . 4 വർഷം മുൻപ് റമസാനിൽ അൽഹംറ ഡിസ്ട്രിക്ടിലെ വീട്ടിലായിരുന്നു സംഭവം അരങ്ങേറിയത്. ഐഎസ് ഭീകരരായ പ്രതികൾ മാതാവിനെയും പിതാവിനെയും സഹോദരനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു . സംഭവത്തിൽ മാതാവ് മരിക്കുകയും പിതാവും സഹോദരനും ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു...
നാലു വര്‍ഷം മുമ്പ് (ഹിജ്‌റ 1437) വിശുദ്ധ റമദാനിലാണ് ഭീകരര്‍ സ്വന്തം വീട്ടില്‍ വെച്ച് 67 കാരിയായ മാതാവിനെയും 73 കാരനായ പിതാവിനെയും 22 കാരനായ സഹോദരനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിതാവും സഹോദരനും ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാതാവ് മരിക്കുകയായിരുന്നു. വീട്ടിലെ മുറികളിലൊന്നിലേക്ക് മാതാവിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് ഭീകരര്‍ കൊലപാതകം നടത്തിയത്. രണ്ടാം പ്രതി മാതാവിനെ പിന്നില്‍ നിന്ന് പിടിച്ചുവെക്കുകയും ഒച്ച വെക്കാതിരിക്കുന്നതിന് ഇടതു കൈ കൊണ്ട് മാതാവിന്റെ വായ പൊത്തിപ്പിടിക്കുകയും ഇതിനിടെ ഒന്നാം പ്രതി മാതാവിനെ തുരുതുരാ കുത്തുകയുമായിരുന്നു. കുത്തുകളേറ്റ് നിലത്തു പിടഞ്ഞുവീണ മാതാവിന്റെ കഴുത്ത് രണ്ടാം പ്രതി അറുക്കുകയും ചെയ്തു. രണ്ടു ഭീകരരും ചേര്‍ന്ന് ഒരേ സമയം സഹോദരനെ ശിരസ്സ് അടിച്ചുതകര്‍ത്തും കുത്തിയും കൊലപ്പെടുത്താനും ശ്രമിച്ചിരുന്നെങ്കിലും യുവാവ് ഒരുവിധേന ഓടിരക്ഷപ്പെട്ടു .
https://www.facebook.com/Malayalivartha



























