വിദേശികള്‍ക്ക് ഒമാനില്‍ ഇനി ഫ്‌ലാറ്റും ഓഫിസും വാങ്ങാം

ഒമാനിലെ പ്രവാസികള്‍ക്ക് ബഹുനില മന്ദിരങ്ങളില്‍ ഫ്‌ലാറ്റുകളും ഓഫിസുകളും വാങ്ങാന്‍ രാജ്യം അനുമതി നല്‍കി.
ചുരുങ്ങിയത് 2 വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് 50 വര്‍ഷത്തേക്കു പാട്ടവ്യവസ്ഥയിലാണ് നല്‍കുക. ഇതു 49 വര്‍ഷത്തേക്കു കൂടി പുതുക്കാം.
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാനുള്ള നടപടികളുടെ ഭാഗമായാണിത്.
അപേക്ഷകന് 23 വയസ്സില്‍ കുറയരുത്. ഫ്‌ലാറ്റുകള്‍ 4 വര്‍ഷത്തിനു ശേഷമേ വില്‍ക്കാനാകൂ. ഉടമ മരിച്ചാല്‍ അനന്തരാവകാശിക്കു ലഭിക്കും.
https://www.facebook.com/Malayalivartha






















