പതിമൂന്നാമതും ആണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ ഒരു കുടുംബം

യുഎസിലെ മിഷിഗണിലുള്ള ജേയും കറ്റേറിയും തന്റെ പതിമൂന്നാമത്തെ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയായിരുന്നു. അവിടങ്ങളിലൊക്കെ ഗര്‍ഭസ്ഥ ശിശു ആണാണോ പെണ്ണാണോ എന്ന് നേരത്തെ കണ്ടുപിടിക്കുകയും ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി എന്ന പാര്‍ട്ടി സംഘടിപ്പിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളേയും വിവരമറിയിക്കുകയും ചെയ്യുന്ന പതിവുണ്ട്.
എന്നാല്‍ ജേയും കറ്റേറിയും അതിനൊന്നും ശ്രമിച്ചില്ല. ഇതിനു മുമ്പുള്ള 12 പ്രസവങ്ങളിലേതുമെന്ന പോലെ കുട്ടി ആണാണോ പെണ്ണാണോ എന്ന് പ്രസവിച്ചു കഴിഞ്ഞ് അറിഞ്ഞാല്‍ മതി ,എന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
12 ആണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത് .നാല്‍പത്തിരണ്ടുകാരനായ ജേയും കറ്റേറിയും കോളേജിലായിരുന്ന കാലത്താണ് അവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. മൂത്ത മകന് ഇപ്പോള്‍ 22 വയസ്സു പ്രായമുണ്ട്.
കറ്റേറിയും ഒരു വലിയ കുടുംബത്തിലെ അംഗമാണ്. 14 മക്കളില്‍ ഒരാളാണ് കറ്റേറി. അതു കൊണ്ട് വലിയ കുടുംബമെന്നത് അവര്‍ക്കൊരു പ്രശ്‌നമല്ലത്രേ.
പതിമൂന്നാമത് ഗര്‍ഭിണി ആയപ്പോഴും ആണ്‍കുട്ടിയായിരിക്കും എന്നു തന്നെയായിരുന്നു രണ്ടു പേരുടെയും തോന്നല്‍. പെണ്‍കുട്ടിയാണെങ്കില്‍ അത്ഭുതപ്പെട്ടേനെ എന്നാണ് അവര്‍ പറഞ്ഞത്.
ബുധനാഴ്ച കറ്റേറി പ്രസവിച്ചതും ആണ്‍കുഞ്ഞാണ് എന്നറിഞ്ഞപ്പോള്‍ ജേ പറഞ്ഞു;വിചാരിച്ചിരുന്നതു പോലെ സംഭവിച്ചതു കൊണ്ട് സന്തോഷമുണ്ട്. എന്നാലും പെണ്‍ കുഞ്ഞായിരുന്നെങ്കില്‍ ഞാന്‍ വിസിലടിച്ചേനെയെന്ന്!
ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ \'കഴിവില്ലാത്ത\' ഭാര്യയെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിക്കുന്ന ഭര്‍ത്താക്കന്മാരുള്ള നാടാണ് ഇന്ത്യ എന്ന കാര്യം ഓര്‍ക്കുമ്പോള്‍ ജേയും കറ്റേറിയും അമിത ഭാഗ്യമുള്ളവരാണെന്നു തോന്നിപ്പോകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















