ബ്രിട്ടനിലെ കുപ്രസിദ്ധ കൊലയാളി 'യോര്‍ക്ഷര്‍ റിപ്പര്‍' പീറ്റര്‍ സട്ക്ലിഫ് മരിച്ചു

എഴുപതുകളില്‍ തുടര്‍കൊലപാതകങ്ങളിലൂടെ ബ്രിട്ടനെ ഭീതിയിലാഴ്ത്തിയ ബ്രിട്ടനിലെ കുപ്രസിദ്ധ കൊലയാളി 'റിപ്പര്‍' പീറ്റര്‍ സട്ക്ലിഫ് (74) മരിച്ചു. പീറ്റര്‍ 'യോര്‍ക്ഷര്‍ റിപ്പര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പീറ്ററിനെ കോവിഡ് ബാധിച്ചെങ്കിലും ഇയാള്‍ ചികിത്സ നിരസിച്ചിരുന്നു. കൃത്യമായ മരണകാരണം വ്യക്തമല്ല.
1975/80-ല്‍ സെമിത്തേരിയില്‍ ജോലിക്കാരനായിരുന്ന പീറ്റര്‍ യോര്‍ക്ഷറിലും മാഞ്ചസ്റ്ററിലുമുള്ള 13 സ്ത്രീകളെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. മറ്റ് 9 സ്ത്രീകളെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ചുറ്റികകൊണ്ടുള്ള അടിയേറ്റു മരിച്ചവരില്‍ പലരും ലൈംഗികത്തൊഴിലാളികളായിരുന്നു.
അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് പിടികൊടുക്കാതെ നടന്ന പീറ്ററിനു വേണ്ടി ബ്രിട്ടിഷ് കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണമാണ് നടന്നത്.
ഡോക്യുമെന്ററികളിലൂടെയും വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെയും ഇതു പ്രശസ്തമായി. ഒടുവില്‍ 1981-ല്‍ ഷെഫീല്‍ഡില്‍ വച്ചു റിപ്പര്‍ പിടിയിലായി. വിഷാദരോഗിയായിരുന്നു ഇയാളെന്ന് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















