ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച; സ്ത്രീയുടെ നിലവിളിയോ...? പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ, വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം നാസ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട വിഡിയോ വൈറലാകുന്നു. ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച,എന്നാൽ സ്ത്രീയുടെ നിലവിളിയുമായി സാമ്യം തോന്നിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദമാണ് നാസ പുറത്ത് വിട്ടത്. ഒരു നെബുലയുടെ 'ശബ്ദ'ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ ആണ് ഇത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ നിരവധി ആളുകളാണ് കണ്ടത്.
പ്രപഞ്ചത്തിലേ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദമെന്നാണ് നാസ വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. ഒരു ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പലവിധത്തിലുള്ള അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ഭൂമിയില്‍ നിന്നും ഏകദേശം 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയെയാണ് നെബുലകള്‍ എന്ന് പറയപ്പെടുന്നത്.
അതേസമയം നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. 'ദൈവത്തിന്റെ കണ്ണ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്‌സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് 'സോണിഫിക്കേഷന്‍' എന്ന് പറയുന്നത്.
ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല. ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ ഈ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















