ജയിച്ചത് ബൈഡന്‍ തന്നെ... പരസ്യമായി സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്

ഒടുവില്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചുവെന്ന് പരസ്യമായി സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്യമം കാണിച്ചുവെന്ന അടിസ്ഥാന രഹിതമായ ആരോപണത്തോടൊപ്പം ട്രംപ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ബൈഡന്‍ വിജയിച്ചുവെന്ന് സമ്മതിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കൃതൃമം നടന്നതിനാലാണ് അദ്ദേഹം വിജയിച്ചതെന്നാണ് ട്രംപ് പറയുന്നത്. വോട്ടെണ്ണുന്ന സമയത്ത് നിരീക്ഷിക്കാന്‍ ആരെയും അനുവദിച്ചില്ലെന്നും തീവ്രഇടത് പക്ഷക്കാര്‍ ഉടമകളായ സ്വകാര്യ സ്ഥാനപനമാണ് വോട്ട് ടാബുലേഷന്‍ നടത്തിയതെന്നും ട്രംപ് ആരോപിക്കുന്നു. 'വ്യാജവും നിശബ്ദവുമായ മാധ്യമങ്ങള്‍' എന്ന് പറഞ്ഞ് മാധ്യമങ്ങളെയും ട്രംപ് വിമര്‍ശിച്ചു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്‌റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദം തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















