ആസിയാന്‍ വെര്‍ച്വല്‍ ഉച്ചകോടി: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായി, 15 രാജ്യങ്ങള്‍ ഒപ്പുവച്ചു; ഇന്ത്യയില്ല

10 ആസിയാന്‍ രാജ്യങ്ങളും ചൈന, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയും മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ആര്‍സിഇപി) ഒപ്പുവച്ചു. ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം.
ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനവുമാണ് ആര്‍സിഇപിയില്‍ ഉള്‍പ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്. വിയ്റ്റ്‌നാം ആതിഥ്യം വഹിച്ച ആസിയാന്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്.
കരാറില്‍നിന്ന് പിന്മാറുകയാണെന്ന് 2019 നവംബര്‍ 4-ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക മേഖലയിലേതുള്‍പ്പെടെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവന മേഖലകളില്‍ അവസരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറാകാത്ത സ്ഥിതിയിലായിരുന്നു പ്രഖ്യാപനം.
ആശങ്കകള്‍ പരിഹരിക്കാതെ കരാറില്‍ ചേരില്ലെന്ന് ഇത്തവണത്തെ ഉച്ചകോടിയിലും ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് മറ്റു 15 രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടത്.
https://www.facebook.com/Malayalivartha






















