ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തിനായി പാകിസ്താൻ സാമ്പത്തിക സഹായം തേടുന്നു; ചൈനയോട് തന്നെ നേരിട്ട് കടം ചോദിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാൻ

പാകിസ്താൻ സാമ്പത്തിക സഹായം തേടുന്നു. ചൈനയോടാണ് പാകിസ്ഥാൻ സഹായം തേടുന്നത് .ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തിനായിട്ടാണ് പാകിസ്താൻ നീക്കം. പദ്ധതിക്കായി നിക്ഷേപം നടത്താന്‍ ചൈനയിലെ ബാങ്കുകളും പാകിസ്താനിലെ ധനകാര്യ സ്ഥാപനങ്ങളും വിമുഖത പ്രകടിപ്പിച്ചതോടെ, ചൈനയോട് തന്നെ നേരിട്ട് കടം ചോദിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാൻ. 2.7 ബില്യന്‍ ഡോളറാണ് ചൈനയോട് ആവശ്യപ്പെടുന്നത് . പദ്ധതിക്കായി ചൈന 6.1 ബില്യന്‍ യുഎസ് ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യപടിയായി 2.73 ബില്യന്‍ ഡോളര്‍ വായ്പയായി ആവശ്യപ്പെടാനാണ് പാകിസ്താന്റെ ഇപ്പോഴത്തെ നീക്കം.പാകിസ്താന്റെ വടക്കന്‍ മേഖലയായ പെഷവാറിനെയും തെക്കന്‍ മേഖലയായ കറാച്ചിയെയും ബന്ധിപ്പിക്കുന്ന പ്രധാനപാത -1 ന്റെ നിര്‍മാണത്തിനാണ് സഹായം. 1872 കിലോമീറ്റര്‍ വരുന്ന ഈ പാത ഇരട്ടിപ്പിക്കുകയും അപ്‌ഗ്രേഡ് ചെയ്യുകയും വേണം.
നേരത്തെ തന്നെ സാമ്പത്തീക പ്രതിസന്ധിയിലായിരുന്ന പാകിസ്താന്റെ സ്ഥിതി കാെറോണ മൂലം കൂടുതൽ വഷളായ നിലയിലാണ് ഇപ്പോൾ ഉള്ളത് . ഈ സാഹചര്യത്തിലാണ് ചെെനയെ ആശ്രയിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ചെെനയ്ക്ക് കത്തയയ്ക്കാൻ പാകിസ്താനിലെ സാമ്പത്തികകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു . അടുത്ത ആഴ്ചയോടെ കത്തയയ്ക്കാനാണ് എടുത്തിരിക്കുന്ന തീരുമാനം. വരും വർഷത്തേക്കുള്ള ബജറ്റ് വകയിരുത്തൽ സംബന്ധിച്ച് ചെെന ഈ മാസം തന്നെതീരുമാനമെടുക്കുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. അതിനിപ്പുറം നിർദ്ദേശം ചൈനയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് ശ്രമം. ഏപ്രിലിൽ ചെെനയിൽ നിന്ന് വായ്പയെടുക്കാനായി പാകിസ്താൻ ടേം ഷീറ്റ് പുറത്തിറക്കിയിരുന്നു. ഒരു ശതമാനം പലിശയ്ക്കായിരുന്നു വായ്പ ആവശ്യപ്പെട്ടത്. എന്നാൽ ചെെന ഇതിനോട് കാര്യമായി പ്രതികരിച്ചില്ല.അനുബന്ധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ 62 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ചെെന – പാകിസ്താൻ സാമ്പത്തിക ഇടനാഴി.
https://www.facebook.com/Malayalivartha






















