പാകിസ്ഥാനെ വെട്ടിലാക്കി കൊണ്ടുള്ള തീരുമാനവുമായി ചൈന; സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയില്‍ തല്‍ക്കാലം മുതല്‍മുടക്കുന്നില്ലെന്ന് ചൈന ; രാജ്യത്തെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക ബാദ്ധ്യതയും കൊറോണ വ്യാപനവും വിലങ്ങായി

പ്രതീക്ഷയോടെ ചൈനയെ സമീപിച്ച പാകിസ്ഥാനെ വെട്ടിലാക്കി കൊണ്ടുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. പാകിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ് ചൈന . സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ചൈനയെ സമീപിച്ചിരുന്നു . എന്നാൽ പദ്ധതിയില്‍ തല്‍ക്കാലം മുതല്‍മുടക്കേണ്ടന്നാണ് ചൈനയുടെ തീരുമാനം . രാജ്യത്തെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക ബാദ്ധ്യതയും കൊറോണ വ്യാപനവും പറഞ്ഞുകൊണ്ടാണ് ചൈനയുടെ നീക്കം. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെതിരെ സാമ്പത്തിക നടപടി ശക്തമാകുന്നത് മുന്നില്‍കണ്ടാണ് ചൈന നീങ്ങുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നത് .2018ല്‍ അധികാരത്തിലെത്തിയ ഉടന്‍ ഇമ്രാന്‍ ഭരണകൂടം ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. മുന്‍ ഭരണകൂടം അഴിമതി നടത്തിയെന്ന പേരിലായിരുന്നു നടപടി സ്വീകരിച്ചത് . തുടര്‍ന്നാണ് ചൈനയ്ക്ക് വീണ്ടും പദ്ധതി മു്‌ന്നോട്ട് നീക്കാന്‍ ഇമ്രാന്‍ വീണ്ടും അനുമതി നല്‍കിയത്.
ഇതിനിടെ ചൈനയുടെ പദ്ധതികള്‍ ഭീകര സംഘടനകള്‍ അംഗീകരിച്ചിട്ടില്ല എന്നതും വാസ്തവമാണ് . ഒപ്പം സൈന്യത്തിന്റെ മേല്‍കൈ ഭരണത്തിലും വികസനത്തിലും നഷ്ട്‌പ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ചൈന പ്രധാനമായും പാകിസ്താന്റെ സാമ്പത്തിക അസ്ഥിരതയെ മുതലെടുക്കാനാണ് ശ്രമിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും കടം എടുക്കല്‍ വ്യവസ്ഥയില്‍ വന്ന നിയന്ത്രണവും ചൈനയുടെ പദ്ധതികളെയും ബാധിക്കുന്നുണ്ട് .പാകിസ്താന്‍ പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് സൈന്യമാണെന്നുള്ള നിരന്തരമായ പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നുണ്ട് . ഒപ്പം ഭീകരര്‍ക്ക് ലഭിക്കുന്ന സഹായവും സഹകരണവും ഭരണകാര്യത്തില്‍ ലഭിക്കുന്നില്ലെന്നും രാജ്യം ദാരിദ്ര്യത്തിലും കൊറോണ വ്യാപനത്തിലും പൊറുതിമുട്ടുകയാണെന്നും മരിയം നവാസും ബലാവല്‍ ഭൂട്ടോയും റാലികളിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസമായിരുന്നു പാകിസ്താൻ ചൈനയോട് സാമ്പത്തിക സഹായം തേടിയത് . ചൈനയോടാണ് പാകിസ്ഥാൻ സഹായം തേടുന്നത് . ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തിനായിട്ടാണ് പാകിസ്താൻ ഇപ്പോഴത്തെ നീക്കം . പദ്ധതിക്കായി നിക്ഷേപം നടത്താന്‍ ചൈനയിലെ ബാങ്കുകളും പാകിസ്താനിലെ ധനകാര്യ സ്ഥാപനങ്ങളും വിമുഖത പ്രകടിപ്പിച്ചതോടെ, ചൈനയോട് തന്നെ നേരിട്ട് കടം ചോദിക്കാന്‍ ഒരുങ്ങുകയായിരുന്നു പാകിസ്ഥാൻ.
https://www.facebook.com/Malayalivartha






















