ബൈഡന്റെ തിരഞ്ഞെടുപ്പ് ഫലം യുഎസ്– ചൈന ബന്ധത്തെ പഴയതു പോലെയാക്കുമെന്ന വ്യാമോഹം വേണ്ട; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദുർബലമാകുമെന്നുമില്ല; ചൈനയുമായുള്ള യുഎസിന്റെ മത്സരം കൂടാൻ സാധ്യത

ലോകത്തെ മുഴുവൻ വല്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൊറോണ വൈറസ് ആദ്യമായി ഉത്ഭവിച്ച രാജ്യമായ ചൈന ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ച് കോപ ഹേതുവായിരുന്നു .ഭരിച്ചിരുന്ന പകുതിയിലധിക സമയവും ചൈനയ്ക്കിട്ട് പണി കൊടുക്കുന്നതിലായിരുന്നു ട്രംപിന്റെ ശ്രദ്ധ. ‘ കടുത്ത വിമർശനങ്ങളും തീരുമാനങ്ങളും കൊണ്ട് ചൈനയെ പ്രതിരോധത്തിലാക്കിയിരുന്നു ട്രംപ് . ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയുംകൊമ്പു കോർക്കുന്നതു വരെ കാണാനിടയായി. നാലു വർഷത്തിനുശേഷം അമേരിക്കയ്ക്കു പുതിയ പ്രസിഡന്റിനെ കിട്ടുകയാണ്. ജോ ബൈഡന്റെ കൈകളിലേക്കു ഭരണചക്രം തിരിയുമ്പോൾ ചൈനയുമായുള്ള ബന്ധത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നത് നിർണ്ണായകമാണ് .
ചൈനയുമായി ട്രംപ് തുടങ്ങിവച്ച സാങ്കേതികവിദ്യാ യുദ്ധത്തെ ബൈഡനും പിന്തുണയ്ക്കുന്നതായാണു സൂചനകൾ കിട്ടുന്നത് . ടിക്ടോക് ആപ്പ് നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ പിന്തുണയ്ക്കുന്ന തരത്തിലാണു ബൈഡന്റെ നും പ്രതികരണം . 5ജി സാങ്കേതികവിദ്യയ്ക്ക് ചൈനയെ ആശ്രയിക്കേണ്ടെന്ന നിലപാടിനോടും പിന്തുണയുണ്ട് . സുരക്ഷിതമായ 5ജി സാങ്കേതികത ലഭ്യമാക്കാനും സൈബർ ഭീഷണികളെ നേരിടാനും സഖ്യരാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നാണ് ബൈഡൻ ക്യാംപ് വ്യക്തമാക്കുന്നുണ്ട് . ദക്ഷിണ ചൈന കടൽ, തയ്‌വാൻ, സിൻജിയാങ്, ഹോങ്കോങ് വിഷയങ്ങളിൽ ചൈനയ്ക്കെതിരായ ട്രംപിന്റെ നയങ്ങളെ ബൈഡൻ പൂർണമായി എതിർക്കുന്നില്ല. ട്രംപിനേക്കാൾ മര്യാദയോടെയും എന്നാൽ വിട്ടുവീഴ്ചയില്ലാതെയും ചൈനയെ ബൈഡൻ കൈകാര്യം ചെയ്യുമെന്നാണു കരുതുന്നത്.
ചൈനയും യുഎസും മാത്രമല്ല, മറ്റു രാജ്യങ്ങളും ഭയത്തോടെ നോക്കുന്നു . യുഎസിന്റെ മുന്നോട്ടു പോക്കിനു ട്രംപിനേക്കാൾ കടുത്ത നയങ്ങൾ ബൈഡനു സ്വീകരിക്കേണ്ടി വരുമെന്നാണു പൊതുവെയുള്ളൊരു നിഗമനം . ബൈഡന്റെ ഭാഗത്ത് നിന്നും ചെറിയൊരു മയമുണ്ടായേക്കാം എന്നും വിദഗ്ധർ കരുതുന്നുണ്ട് . മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കൂടുതൽ അനുഭാവ പൂർണമായ നിലപാടായിരുന്നു ബൈഡൻ ചൈനയോട് എടുക്കുകയെന്നാണു ചില വിദഗ്ധർ ചൂണ്ടിക്കാണിച്ചത് . ബറാക് ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ചൈനയെ അത്ര വലിയ ശത്രുവായല്ല കണ്ടിരുന്നതെന്നാണ് ഇവരുടെ വാദം. യുഎസ്– ചൈന ബന്ധത്തിലെ വിള്ളലുകൾ മായ്ച്ച് പുതിയ പ്രസിഡന്റ് സ്നേഹം നിറയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ അത്ര പ്രതീക്ഷയൊന്നും വേണ്ടെന്നാണു ചൈനയുടെ ഔദ്യോഗിക മാധ്യമം അഭിപ്രായപ്പെടുന്നത്. ‘ബൈഡന്റെ തിരഞ്ഞെടുപ്പ് ഫലം യുഎസ്– ചൈന ബന്ധത്തെ പഴയതു പോലെയാക്കുമെന്ന വ്യാമോഹമൊന്നും വേണ്ട. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദുർബലമാകുമെന്നുമില്ല. എങ്കിലും ചൈനയുമായുള്ള യുഎസിന്റെ മത്സരം കൂടാനാണു സാധ്യതയെന്നാണ് ഗ്ലോബൽ ടൈംസ് ഞായറാഴ്ചത്തെ മുഖപ്രസംഗത്തിൽ പറയുന്നത് . ഔദ്യോഗികമായി ചൈനയുടേത് ഉൾപ്പെടെ ഒരു രാജ്യത്തെപ്പറ്റിയുമുള്ള വിദേശനയത്തെപ്പറ്റി പ്രസ്താവനകളൊന്നും നിയുക്ത പ്രസിഡന്റിന്റെ സംഘം പുറത്തിറക്കിയിട്ടില്ല.
https://www.facebook.com/Malayalivartha






















