പാറയുടെ അറ്റത്ത് നിന്നും വഴുതി വെള്ളക്കെട്ടിലേക്ക് വീണ് വിദ്യാർത്ഥിനി; പേടിച്ചലറി സഹപാഠികൾ; ബ്രിട്ടീഷ് നയതന്ത്രജ്ഞന്റെ ഒന്നൊന്നര ഇടപെടൽ; ഒടുവിൽ സംഭവിച്ചത്

പാറയുടെ അറ്റത്ത് നിന്നും വഴുതി വിദ്യാർത്ഥിനി വെള്ളക്കെട്ടിലേക്ക് . വെള്ളത്തിൽ കൈ കാലിട്ടടിക്കുന്നത് കണ്ട് പകച്ച് നിന്ന് കൂടെയുള്ളവർ. ഒടുവിൽ വിദ്യാർത്ഥിനിക്ക് രക്ഷയായത് ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ഇടപെടൽ. വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞൻ. ചോങ്കിംഗിലെ ബ്രിട്ടീഷ് കോൺസുൽ ജനറലായ സ്റ്റീഫൻ എലിസൺ ആണ് പെൺകുട്ടിയുടെ രക്ഷകനായത്.തെക്കുപടിഞ്ഞാറൻ ചൈനയിൽ കഴിഞ്ഞാഴ്ചയായിരുന്നു സംഭവം നടന്നത്.
വിദ്യാർത്ഥിനി കാല് തെന്നി നദിയിലേക്ക് വീഴുകയായിരുന്നു. നിരവധി ആളുകൾ നദിക്കരയിലുണ്ടായിരുന്നു. പെൺകുട്ടി വീണതും എല്ലാവരും പേടിച്ചലറി . വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടിയെ കണ്ടതും അറുപത്തൊന്നുകാരനായ എലിസൺ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതിന്റെ വീഡിയോ ബ്രീട്ടീഷ് എംബസി ട്വീറ്റ് ചെയ്തു. ദൃക്സാക്ഷികൾ പരിഭ്രാന്ത്രായി നിലവിളിക്കുന്നതും, നയതന്ത്രജ്ഞൻ ചെരുപ്പ് അഴിച്ചുമാറ്റി വെള്ളത്തിലേക്ക് ചാടുന്നതുമൊക്കെ വീഡിയോയിൽ കാണാം. വിദ്യാർത്ഥിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും,ബോധം വീണ്ടെടുത്തുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.നിരവധി പേരാണ് എലിസണിനെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.വെള്ളത്തിൽ അദ്ദേഹം ചാടിയ ഉടൻ തന്നെ കരയിൽ നിന്നവരും വേണ്ടുന്ന രീതിയിൽ പിന്തുണച്ചിരുന്നു.
https://www.facebook.com/Malayalivartha






















