യു.എസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ് നടത്തിയ ശേഷം അക്രമി രക്ഷപെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

യുഎസിലെ വിസ്‌കോസിനിലുള്ള വോവറ്റോസ മേഫെയര്‍ ഷോപ്പിങ് മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമണത്തിണ് ശേഷം പ്രതി രക്ഷപെട്ടു.
എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയതായും ട്വീറ്റ് ചെയ്തു.
അടിയന്തര സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ വെടിവെപ്പ് നടത്തിയയാള്‍ കടന്നതായി വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിയേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
20-നും 30-നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
മാളിലെ ജീവനക്കാര്‍ ആക്രമണം നടക്കുമ്പോള്‍ മാളിനുള്ളില്‍ സംരക്ഷണം തേടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha