പാകിസ്ഥാനില്‍ 1300 വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രം കണ്ടെത്തി

പാകിസ്ഥാനിലെ സ്വാത് ജില്ലയില്‍ 1300 വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രം കണ്ടെത്തി. പാകിസ്ഥാന്‍ ഇറ്റാലിയന്‍ പര്യവേഷകര്‍ ചേര്‍ന്നാണ് ക്ഷേത്രം കണ്ടെത്തിയത്. ഖൈബര്‍ പഖ്തുന്‍ഖ്വ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ക്കിയോളജിയിലെ ഫസല്‍ ഖാലിഖ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാബൂള്‍ താഴ്‌വാരയായിരുന്ന കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍, ഇന്നത്തെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ആയ ഗാന്ധാര, ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യ എന്നീ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഹിന്ദു രാജവംശമായിരുന്നു ഹിന്ദു ഷാഹി രാജവംശം. ഇവരുടെ കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
ഖനനത്തിനിടെ പുരാവസ്തു ഗവേഷകര്‍ ക്ഷേത്ര സ്ഥലത്തിനടുത്തുള്ള കന്റോണ്‍മെന്റിന്റെയും കാവല്‍ ഗോപുരങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരു വാട്ടര്‍ ടാങ്കും ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് ആരാധനയ്ക്കു മുന്‍പ് വിശ്വാസികള്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്നതാവാം എന്നാണ് കരുതുന്നത്. ഗന്ധാര നാഗരികതയുടെ ആദ്യത്തെ ക്ഷേത്രമാണ് ഇതെന്നാണ് ഇറ്റാലിയന്‍ പുരാവസ്തു ദൗത്യ മേധാവി ഡോ. ലൂക്ക പറയുന്നത്. സംഭവ സ്ഥലത്ത് കൂടുതല്‍ പര്യവേഷണം നടത്തുകയാണ് ഗവേഷകര്‍.
"
https://www.facebook.com/Malayalivartha





















