തങ്ങളുടെ മുത്തശ്ശിമാരുടെ ആഭരണങ്ങൾ” വിറ്റാലും ചൈന നൽകിയ പണം പണം തിരികെ നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാലിദീപ്;ചൈനക്കെതിരെ പ്രതിരോധം കടുക്കുന്നു

ചെറു രാജ്യങ്ങൾക്ക് വലിയ തുക കൊടുത്തു കൊണ്ട് അവരെ സാമ്പത്തികമായി സമ്മർദ്ദത്തിൽ ആക്കി തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിപ്പിക്കുക എന്നത് ചൈനയുടെ പ്രഖ്യാപിത നയം ആണ്. ഇത് കുറച്ചു കാലമായി ചൈന വിജയകരമായി അനുവർത്തിച്ചു പോന്നിട്ടുള്ള ഒരു തന്ത്രം ആണ്. ശ്രീലങ്കയുടെ കയ്യിൽ നിന്നും ഹംബൻ ദൊട്ട തുറമുഖം ചൈന ഇത്തരത്തിൽ കൈക്കലാക്കിയതാണ്. പണം തിരിച്ചു കൊടുക്കാൻ ഇല്ലാത്ത ശ്രീലങ്കൻ സർക്കാർ, ഇന്തോ പസിഫിക് മേഖലയെ സംബന്ധിച്ചിടത്തോളം തന്ത്ര പരമായ പ്രാധാന്യം ഉള്ള ഹമ്പൻ ദൊട്ട തുറമുഖം 99 വർഷത്തേക്ക് സൈനിക ഇതര ആവശ്യങ്ങൾക്ക് ചൈനക്ക് നടത്തിപ്പിന് കൊടുത്തിരിക്കുകയായിരിന്നു. ഇത് ചൈനയുടെ കടക്കെണി തന്ത്രത്തിന്റെ ഒരു ഉദാഹരണം മാത്രം. ഇത്തരത്തിൽ പല ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ മേലും അധികാരം സ്ഥാപിക്കാൻ ചൈന ഈ നയതന്ത്രം ഉപയോഗിച്ച് വരുകയാണ്. എന്നാൽ കോവിഡ് മഹാമാരിക്ക് ശേഷവും ഇന്ത്യ ചൈനക്ക് ശക്തമായ തീരിച്ചടി കൊടുത്തതിനു ശേഷവും , മറ്റ് ലോക രാജ്യങ്ങൾ ചൈനക്കെതിരെ ഒറ്റ കെട്ടായി നില്ക്കാൻ തുടങ്ങിയതിനു ശേഷവും പല ചെറു രാജ്യങ്ങളും ഇത്തരത്തിൽ ചൈനയുടെ കടക്കെണി തന്ത്രത്തിന് വിധേയരാവേണ്ടതില്ല എന്ന് തീരുമാനിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം ആണ് മാലിദീപുകൾ.
വളരെയധികം രസകരമായ ഒരു പ്രതികരണത്തോടെ ചൈനയുടെ കടങ്ങൾ ഞങ്ങൾക്ക് തിരിച്ചു വീട്ടാൻ കഴിയുകയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാലിദ്വീപ് . തങ്ങളുടെ മുത്തശ്ശിമാരുടെ ആഭരണങ്ങൾ” വിറ്റാലും ചൈന നൽകിയ പണം പണം തിരികെ നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെറു ദ്വീപു രാജ്യമായ മാലിദീപ്. ചൈനയോടും അതിന്റെ കടക്കെണി നയത്തോടും കനത്ത പ്രഹരം നൽകുന്ന തരത്തിലുള്ള ഒരു നിലപാട് തന്നെയാണ് ഇത്. ഇന്ത്യയുടെയും അമേരിക്കയുടെയും ശക്തമായ പിന്തുണയാണ് നിലവിൽ ചൈന പോലൊരു ഭീമനോട് ഇത്തരത്തിലുള്ള നിലപാട് എടുക്കാൻ മാലിദ്വീപിനെ സഹായിച്ചത്. ചൈന അനുകൂല നിലപാട് വച്ച് പുലർത്തിയ അവരുടെ മുൻ പ്രെസിഡന്റ് അബ്‌ദുള്ള യമീൻറെ കാലത്താണ് ചൈനയുടെ കയ്യിൽ നിന്നും ഇത്തരം അന്യായ വായ്പകൾ മാലിദ്വീപ് സ്വീകരിച്ചത്
മാലദ്വീപ് മുൻ പ്രസിഡന്റും പാർലമെന്ററി സ്പീക്കറുമായ മുഹമ്മദ് നഷീദ് നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹുമായി കൈകോർത്തതിനുശേഷം ചൈനയെ കടന്നാക്രമിക്കുന്നത് തുടരുകയാണ് , തികച്ചും വ്യവസ്ഥാപിതം അല്ലാത്ത രീതിയിലാണ് അദ്ദേഹം ബീജിംഗിനെതിരെ കടുത്ത ആക്രമണം നടത്തുന്നത്.അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ നിന്നും പുറത്തു വന്ന പോസ്റ്റിലാണ് തങ്ങളുടെ മുത്തശ്ശിമാരുടെ കയ്യിൽ അവശേഷിക്കുന്ന ആഭരണങ്ങൾ വിറ്റാൽ പോലും ചൈനയിൽ നിന്നും എടുത്തിരിക്കുന്ന കടം തിരിച്ചു കൊടുക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം " മജ്‌ലിസിൽ 2021 ബജറ്റ് ചർച്ച ചെയ്യുകയാണ് . അടുത്ത വർഷം കടം തിരിച്ചടയ്ക്കുന്നത് സർക്കാർ വരുമാനത്തിന്റെ 53% വരും. കടം തിരിച്ചടവിന്റെ 80% ഭാഗം ചൈനയിലേക്കാണ് പോകുന്നത് . ഇത് പൂർണ്ണമായും നമുക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ് . നമ്മുടെ മുത്തശ്ശിമാരുടെ ആഭരണങ്ങൾ വിൽക്കുകയാണെങ്കിലും, ഈ തിരിച്ചടവ് ഞങ്ങൾക്ക് താങ്ങാനാവില്ല" , രോഷാകുലനായ നഷീദ് ട്വീറ്റ് ചെയ്തു
ചൈന മാലിദ്വീപിൽ ഒരു എയർപോർട്ട് നിർമ്മിച്ച് കൊടുത്തിരുന്നു. 830 മില്യൺ ഡോളർ ആണ് ഇതിന്റെ ചിലവായി ചൈനീസ് സർക്കാർ 2018 ൽ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന്റെ ചിലവുകൾ വളരെയധികം ഊതി വീർപ്പിച്ചവയാണ്. ലോൺ എടുത്തത് ചൈനയിൽ നിന്നും ആയതു കൊണ്ട് മാലിദ്വീപുകൾ നിസ്സഹായ അവസ്ഥയിൽ ആവുകയും ചെയ്തു. കോവിഡ് അനന്തര കാലഘട്ടത്തിൽ ചൈന ഈ ഒരു തുക തിരിച്ചടവിനു ആവശ്യപ്പെടുകയും ശ്രീലങ്കയ്ക്ക് സമാനമായി തന്ത്ര പ്രധാനമായ മേഖലയായ മാലിദ്വീപിനെ കടക്കെണിയിൽ കുടുക്കി അവരുടെ അധികാര പരിധിയിൽ ആധിപത്യം സ്ഥാപിക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തക്ക സമയത്തു ഇടപെട്ട ഇന്ത്യ അടിയന്തരമായി 500 മില്യൺ ഡോളറിന്റെ സഹായം വളരെ കുറഞ്ഞ പലിശ നിരക്കിൽ വാഗ്ദാനം ചെയ്തു കൊണ്ട് മാലിദ്വീപിനെ ചൈനയുടെ കടക്കെണിയിൽ നിന്നും രക്ഷിക്കുകയാണുണ്ടായത്. ഇതിനെ തുടർന്ന് ഇന്ത്യക്ക് നന്ദി പറഞ്ഞു കൊണ്ട് നഷീദ് രംഗത്തെത്തിയിരുന്നു
മാസങ്ങൾക്കു മുൻപ് അദ്ദേഹം പുറത്തിറക്കിയ ട്വീറ്റിൽ ഇങ്ങനെ പറയുന്നു "ഇന്ന് ഡോ. എസ്. ജയ്ശങ്കർ പ്രഖ്യാപിച്ച ഏറ്റവും ചുരുങ്ങിയ ചിലവിലുള്ള വികസന സഹായം മാലിദ്വീപിന് അങ്ങേയറ്റം അത്യാവശ്യം ആണ് . രാജ്യത്തെ കടക്കെണിയിലാക്കുന്ന കണ്ണ് നനയ്ക്കുന്ന വിലകൂടിയ വാണിജ്യ വായ്പകൾക്ക് പകരം നിർണായകമായ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ഒരു യഥാർത്ഥ സുഹൃത്തിൽ നിന്നുള്ള യഥാർത്ഥ സഹായം ആണ് ഇന്ത്യ ഇന്ന് നൽകിയത് . ചൈനയെ പരാമർശിച്ചു കൊണ്ട് അദ്ദേഹം മാസങ്ങൾക്കു മുന്നേ വ്യക്തമാക്കി
ഇത് കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ചൈനീസ് കയ്യേറ്റത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ഇടപെടൽ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മാലിദ്വീപുമായുള്ള പ്രതിരോധ സഹകരണത്തിനുള്ള ഒരു ചട്ടക്കൂടിൽ ഒപ്പിടാൻ ഇന്ത്യ അമേരിക്കയെ സഹായിക്കുകയുണ്ടായി . ഇതിനെ തുടർന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ യുഎസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി റീഡ് വെർണറും മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ ദിദിയും തമ്മിൽ സെപ്റ്റംബർ 10 ന് ഫിലാഡൽഫിയയിൽ പ്രതിരോധ, സുരക്ഷാ ബന്ധത്തിനുള്ള രൂപരേഖ ഒപ്പു വച്ചിരിന്നു.
ഈ മേഖലയിൽ വൻ നിക്ഷേപം നടത്തിയതിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഒരു വെടിക്ക് രണ്ട് പക്ഷികളെ ഇന്ത്യ കൊന്നിരിക്കുകയാണ് . ഒന്നാമതായി, മാലിദ്വീപിലെ ചൈനയുടെ കടക്കെണി തന്ത്രത്തെ ഇല്ലാതാക്കി രണ്ടാമതായി, മാലിദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം ദീർഘകാലത്തേക്ക് ഉറപ്പിക്കുകയും ചെയ്തു. ചൈനീസ് വായ്പകൾ തിരിച്ചു നൽകാൻ വിസമ്മതിക്കുന്ന തരത്തിൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന അവരുടെ മുൻ പ്രസിഡന്റ നഷീദിന്റെ പ്രസ്താവന, പുറകിൽ നിന്നും കളിക്കുന്നതും ചരട് വലിക്കുന്നതും ഇന്ത്യയും അമേരിക്കയും ആണെന്നതിന്റെ സൂചന ആയിട്ടാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha