കോവിഡ് വാക്‌സിന്‍ വിജയകരമെന്ന് യു.എസ് കമ്ബനി മോഡേണ; കൊവിഡ് ബാധിച്ച് അത്യാസന നിലയില്‍ കഴിഞ്ഞ രോഗികളില്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദം

കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫലപ്രദമെന്ന് കണ്ടെത്തിയതിന് പിന്നാലെ യു.എസ് യൂറോപ്യന്‍ ഏജന്‍സികളുടെ അനുമതി തേടാനൊരുങ്ങി മോഡേണ. 95ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ ഫൈസര്‍ വാക്‌സിന് പിന്നാലെ യു.എസില്‍ നിന്നുള്ള രണ്ടാമത്തെ കൊവിഡ് വാക്‌സിനാണ് മോഡേണ. 2020 അവസാനത്തോടെ 20 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ തയ്യാറാക്കുമെന്നും മോഡേണ അറിയിച്ചു. കൊവിഡ് ബാധിച്ച് അത്യാസന നിലയില്‍ കഴിഞ്ഞ രോഗികളില്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായും കമ്ബനി പറഞ്ഞു.പ്രായ ലിംഗം വ്യത്യാസമില്ലാതെ വാക്‌സിന്‍ എല്ലാത്തരം ആളുകളിലും 100 ശതമാനം ഫലപ്രദമാണെന്നും മോഡേണ അവകാശപ്പെടുന്നു.'ഏറെ ഫലപ്രദമായ ഒരു കൊവിഡ് വാക്‌സിന്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തു.ഇതിന് ആധാരമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ ഒരു പ്രധാനപങ്ക് വഹിക്കുമെന്ന് കരുതുന്നു.' മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ തല്‍ സാക്‌സ് പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ഒരു വാക്‌സിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഉപയോഗത്തിനായി അനുമതി ആവശ്യപ്പെട്ട് ഫൈസര്‍ ഇതിനോട് അകം തന്നെ യു.എസ് യൂറോപ്യന്‍ ഏജന്‍സികളെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























