അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ നായയ്ക്ക് ദയാവധം

അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ റോട്ട് വീലര്‍ ഇനത്തില്‍ പെട്ട നായയെ ദയാവധത്തിന് വിധേയമാക്കും. ലേക്ക് മാകൈ്വറിലാണ് സംഭവം നടന്നത്. നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ചുവയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വയസുകാരന്റെ വീട്ടിലെ വളര്‍ത്തുനായയായ റോട്ട് വീലര്‍ വീട്ടില്‍ വച്ചാണ് കുട്ടിയെ ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണസംഭവം ഉണ്ടായത്. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ പടിഞ്ഞാറന്‍ സിഡ്‌നിയിലെ വെസ്റ്റ്മീഡിലുള്ള കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന് ഇരയായ കുട്ടിയുടെ കഴുത്തിന്റെ ഇടതുഭാഗത്താണ് നായയുടെ കടിയേറ്റത്. വെസ്റ്റ്മീഡിലെ ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനു മുമ്ബ് അടിയന്തിര ചികിത്സ നല്‍കിയിരുന്നു.അതേസമയം, അഞ്ചു വയസുകാരനെ ക്രൂരമായി ആക്രമിച്ച റോട്ട് വീലര്‍ വിഭാഗത്തില്‍പ്പെട്ട വളര്‍ത്തുനായയെ ദയാവധത്തിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























