ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി; വാക്സിന് അംഗീകാരം നല്‍കിയത് പ്രതീക്ഷയുടെ കിരണമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി. അടുത്ത ആഴ്ച മുതല്‍ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. വാക്‌സിന്‍ വിതരണത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.
അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു. 23 ദിവസം കൊണ്ടാണ് ഫൈസര്‍ തങ്ങളുടെ അവസാനഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.ഫൈസര്‍-ബയേണ്‍ടെക്കിന്‍റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എം.എച്ച്.ആര്‍.എ) ശിപാര്‍ശ അംഗീകരിച്ചതായി യു.കെ സര്‍ക്കാരും അറിയിച്ചു.
വാക്സിന് അംഗീകാരം നല്‍കിയത് ആഗോള വിജയമാണെന്നും പ്രതീക്ഷയുടെ കിരണമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.പ്രായമായവര്‍, ആവശ്യകത ഏറ്റവും കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ദിനങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സിന്‍റെ നാല് കോടി ഡോസുകള്‍ യു.കെ ഇതിനോടകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 കോടി ആളുകള്‍ക്ക് ഇത് മതിയാകും.
https://www.facebook.com/Malayalivartha

























