ചൈനയിലെ കല്‍ക്കരി ഖനിയില്‍ അമിത അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ചൈനയിലെ കല്‍ക്കരി ഖനിയില്‍ അമിത അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 18 തൊഴിലാളികള്‍ മരിച്ചു. യോങ്ചുവാന്‍ ജില്ലയിലെ ഡയോഷുയിഡോങ് മേഖലയില്‍ സ്വകാര്യ ഖനിയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. 23 തൊഴിലാളികളാണ് ഖനിയില്‍ ഉണ്ടായിരുന്നത്.
ഖനിയില്‍ അകപ്പെട്ട തൊഴിലാളികളുടെ അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്. 2013 മാര്‍ച്ചില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിച്ച് മൂന്ന് ഖനിത്തൊഴിലാളികള്‍ മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























