Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..


വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി...മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അന്ത്യകർമ്മങ്ങൾ നടത്തിയത്...


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..

ചൊവ്വയില്‍ ജീവനുണ്ടോ? ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ; അമ്പമ്പോ അപാരം തന്നെ

12 DECEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

ചൊവ്വയില്‍ ജീവനുണ്ടോ എന്ന ചോദ്യം ഇപ്പോഴും നമുക്കിടയിലുണ്ട്. ചൊവ്വയില്‍ പണ്ടു വെള്ളം ഒഴുകിയിരുന്നുവെന്നും ജീവന്‍ ഉണ്ടാവാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു . ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് . വെള്ളം ഒഴുകിയിരുന്ന കാലത്ത് നമുക്ക് പരിചിതമായ ജീവനു വേണ്ട സാഹചര്യങ്ങള്‍ ചൊവ്വയിലും ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു . അപ്പോഴും നിര്‍ണായകമായ ഒരു ചോദ്യം ബാക്കി . ഇപ്പോഴത്തേക്കാളും ചൂടും വെളിച്ചവും കുറവാണ് ഭൂതകാലത്ത് സൂര്യനുണ്ടായിരുന്നത്. ഈ സൂര്യനില്‍ നിന്നല്ലാതെ പിന്നെങ്ങനെ ചൊവ്വക്ക് അന്തരീക്ഷത്തിലേക്ക് ഊഷ്മാവ് ലഭിച്ചതെങ്ങനെകിട്ടി ? ചൊവ്വക്കുള്ളില്‍ നിന്നും വന്ന ഊഷ്മാവാണ് ജീവന് നിലനില്‍ക്കാന്‍ വേണ്ട അനുയോജ്യമായ സാഹചര്യം ഒരുക്കിയതെന്നാണ് പുതിയ പഠനത്തിലുള്ളത് . നിലവിലെ അറിവ് വെച്ച് പിറന്ന് ഒരു ബില്യണ്‍ വര്‍ഷം കഴിഞ്ഞപ്പോള്‍ പോലും ഇപ്പോഴത്തെ ഊഷ്മാവിന്റെ 70 ശതമാനം മാത്രമാണ് സൂര്യനുണ്ടായിരുന്നത്. പിന്നീടിങ്ങോട്ട് സൂര്യന്റെ വെളിച്ചവും ഊഷ്മാവും വര്‍ധിച്ചു . അങ്ങനെ സൂര്യന്റെ ചൂട് കൂടി വന്ന വര്‍ത്തമാനകാലത്തും ചൊവ്വയില്‍ അതിശൈത്യമാണ്. മാത്രമല്ല ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഒന്നര ഇരട്ടി വേണം സൂര്യനില്‍ നിന്നും ചൊവ്വയിലേക്കെത്താന്‍. സൂര്യനില്‍ നിന്നും ഭൂമിയിലെത്തുന്ന എത്തുന്ന സൂര്യ വികിരണങ്ങളുടെ 43 ശതമാനം കുറവ് മാത്രമേ ചൊവ്വയിലേക്ക് എത്തുന്നുമുള്ളൂ.ഇക്കാരണങ്ങള്‍കൊണ്ടൊക്കെ ചൊവ്വ ഭൂമിയെ അപേക്ഷിച്ച് തണുത്തുറഞ്ഞ് കിടക്കുന്ന ഗ്രഹമാണ്. ശരാശരി ഊഷ്മാവ് -63 ഡിഗ്രിയാണ് ചൊവ്വയില്‍. ശരാശരി ഊഷ്മാവ് വളരെ കുറവാണെങ്കിലും ചൊവ്വയില്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുണ്ടാവാറുണ്ട്. എന്നുകരുതി ചൊവ്വയിലെ തണുത്തുറഞ്ഞ് മഞ്ഞുരൂപത്തിലുള്ള വെള്ളം ദ്രാവകമാകുമെന്ന് പറയാനും സാധിക്കില്ല. അന്തരീക്ഷമര്‍ദം വളരെ കുറവായതിനാല്‍ ചൊവ്വയില്‍ മഞ്ഞുകട്ട ഉരുകി വെള്ളമാവുകയല്ല നേരിട്ട് ബാഷ്പീകരിക്കുകയാണ് ചെയ്യുക.

4.1 ബില്യണ്‍ വര്‍ഷങ്ങള്‍ക്കും 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്കും മുൻപുമുള്ള നൊവാച്ചിയന്‍ കാലഘട്ടത്തില്‍ ചൊവ്വയിലൂടെ വെള്ളം ഒഴുകിയിരുന്നുവെന്നാണ് നിഗമനം . ചൊവ്വയുടെ ഉള്ളില്‍ നിന്നുള്ള ചൂട് ആ ഗ്രഹത്തിന്റെ ഉപരിതലത്തിനുള്ളിലൂടെ ജലപ്രവാഹങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നാണ് വാദം. യുറേനിയം, പൊട്ടാസ്യം, തോറിയം തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങളാണ് ചൊവ്വക്കുള്ളിലെ ഊഷ്മാവ് വര്‍ധിപ്പിക്കുന്നത്. ഇവ പുറത്തുവിടുന്ന ഊഷ്മാവ് മഞ്ഞു പാളികള്‍ക്കുള്ളില്‍ കുടുങ്ങികിടക്കുകയും ചെയ്യുന്നതോടെ മഞ്ഞുരുകി ജലപ്രവാഹങ്ങള്‍ ചൊവ്വയുടെ ഉപരി തലത്തിന് താഴെയായി ഉണ്ടാവുകയായിരുന്നുവെന്നാണ് നിഗമനം. ഇത്തരമൊരു സാധ്യത ചൊവ്വയില്‍ ജീവന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചിരുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്ലാനെറ്ററി സയന്റിസ്റ്റായ ലുജേന്ദ്ര ഓജ പറയുന്നത്. അങ്ങനെ വന്നാല്‍ ചൊവ്വയുടെ ഉപരിതലത്തിന് തൊട്ട് താഴെയുള്ള ഈ പ്രദേശത്തായിരിക്കും ജീവന് ഏറ്റവും കൂടുതല്‍ സാധ്യത എന്നും അദ്ദേഹം പറയുന്നു. സയന്‍സ് അഡ്വാന്‍സസിലാണ് ഈ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇപ്പോഴും ചൊവ്വയുടെ ഉപരിരതലത്തിന് താഴെ തടാകങ്ങളുണ്ടെന്ന് പറയുന്ന പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഈ ജലം മഞ്ഞുകട്ടയാകാതിരിക്കാനുള്ള കാരണം വ്യത്യസ്തമാണെന്ന് മാത്രം. ചൊവ്വക്കുള്ളിലെ ഇത്തരം തടാകങ്ങളിലെ ജലം വലിയ തോതില്‍ ഉപ്പ് കലര്‍ന്നതാണെന്നാണ് കരുതപ്പെടുന്നത്. ഉപ്പിന്റെ അളവ് കൂടും തോറും ജലം ഉറഞ്ഞു പോകാനുള്ള ഊഷ്മാവ് കുറക്കുന്നുവെന്നാണ് ഈ വാദം.  ചൊവ്വയില്‍ ചെളി പുറത്തേക്ക് വമിക്കുന്ന 'അഗ്നി പര്‍വതങ്ങള്‍' ഉണ്ടെന്നുതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട് . ചൊവ്വക്കുള്ളിലെ സമ്മര്‍ദമാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണം . മൂന്ന് പുതിയ ചൊവ്വാ ദൗത്യങ്ങളാണ് ഈവര്‍ഷം ജൂലൈയില്‍ തുടങ്ങിയത് . അടുത്തവര്‍ഷം ഫെബ്രുവരിയോടെ ഇവ ചൊവ്വയിലെത്തും . ഈ ദൗത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിക്കുന്നതോടെ ചുവന്ന ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം ഇപ്പോഴുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (5 minutes ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (11 minutes ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (13 minutes ago)

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...  (25 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (46 minutes ago)

രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്‍;വ്യാഴാഴ്ച സംഭവിക്കുന്നത്  (47 minutes ago)

വിമർ‌ശനവുമായി എംഎം മണി  (48 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (51 minutes ago)

സംവിധായകൻ ഫ്രെഡറിക് വൈസ്മാന് ആദരവുമായി ഹ്രസ്വചിത്ര മേള; രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും...  (1 hour ago)

മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം  (1 hour ago)

വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ കാവ്യക്ക് ജാമ്യം  (1 hour ago)

KOLLAM ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ടു  (1 hour ago)

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (1 hour ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (1 hour ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends