Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...

ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍'ക്ക് വധശിക്ഷ വിധിച്ച് ടോക്കിയോ കോടതി

15 DECEMBER 2020 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍'ക്ക് ടോക്കിയോ കോടതി വധശിക്ഷ വിധിച്ചു. 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 15നും 26നും ഇടയില്‍ പ്രായമുള്ള എട്ട് പെണ്‍കുട്ടികളെയും ഒരു പുരുഷനെയുമാണ് സീരിയല്‍ കില്ലറായ പ്രതി കൊലപ്പെടുത്തിയത്. മുപ്പതുകാരനായ തകാഹിരോ ഷിറൈഷിക്ക് ശിക്ഷ വിധിച്ചത്. ട്വിറ്ററിലൂടെ പരിചയപ്പെടുന്ന ഇരകളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയിരുന്നത്. മൃതദേഹം വെട്ടിനുറുക്കി വീട്ടില്‍ സൂക്ഷിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. 9 പേരെയും താന്‍ കൊലപ്പെടുത്തിയെന്നത് സത്യമാണെന്ന് ഷിറൈഷി ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. കൊലപ്പെട്ടവരെല്ലാം ജീവനൊടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ ആയിരുന്നുവെന്നും അവരുടെ സമ്മതത്തോടെ പ്രതി കൊലപാതകം നടത്തിയതെന്നും തകാഹിരോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും ജഡ്ജി വാദം തള്ളി.

ഒന്‍പത് ചെറുപ്പക്കാരുടെ ജീവന്‍ അപഹരിക്കപ്പെട്ടത് അങ്ങേയറ്റം ഗുരുതരമാണ്. കൊല്ലപ്പെട്ടവര്‍ നിശബ്ദമായി പോലും കൊല്ലാനുള്ള സമ്മതം നല്‍കിയിട്ടില്ല.സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിധിപ്രസ്താവം കേള്‍ക്കാന്‍ കോടതിയിലും പുറത്തുമായി 400ലേറെ പേര്‍ എത്തിയിരുന്നു. ജപ്പാനില്‍ വധശിക്ഷ നടപ്പാക്കുന്നത് പ്രതികളെ തൂക്കിലേറ്റിയാണ്.
ട്വിറ്ററിലൂടെ ആളുകളുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് തകാഹിരോ ഷിറൈഷി ഇരകളെ കണ്ടെത്തിയിരുന്നത്. ട്വിറ്ററില്‍ 'ഹാംഗിംഗ് പ്രോ' എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഇയാളെ ആളുകളുമായി അടുപ്പം പുലര്‍ത്തിയത്. ക്രൂരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരുമായും ആത്മഹത്യ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരുമായും നിരവധി വെബ്‌സൈറ്റുകള്‍ മുഖേനെ ഇയാള്‍ ബന്ധപ്പെട്ടിരുന്നു. ആര്‍ക്കുവേണമെങ്കിലും സഹായം ചോദിക്കാമെന്നും സഹായിക്കാന്‍ താന്‍ ഒരുക്കമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ മാര്‍ഗത്തിലൂടെയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.
കൊല്ലപ്പെട്ടവര്‍ സമ്മതമറിയിച്ചിരുന്നുവെന്ന ഷിറൈഷിയുടെ വാദം പോലീസ് തള്ളിക്കളഞ്ഞിരുന്നു. കൊല്ലപ്പെട്ടവരില്‍ പലരുടെയും തലയ്ക്ക് പുറകില്‍ ആഴത്തില്‍ മുറിവുകളോ മര്‍ദ്ദനമോ ഏറ്റിട്ടുണ്ട്. പുറകില്‍ നിന്ന് അപ്രതീക്ഷിതമായി ആക്രമിച്ചാകാം പ്രതി കൊലപാതകം നടത്തിയിരുന്നത്. സമ്മതത്തോടെയാണ് കൊല നടത്തിയതെന്ന പ്രതിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ തെളിവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇരകളായ സ്ത്രീകളെ പ്രതി ബലാത്സംഗം ചെയ്തിരുന്നതായുള്ള സൂചനകളുമുണ്ട്.
23 വയസുകാരിയെ കാണാതായതോടെ നടത്തിയ അന്വേഷണമാണ് ഷിറൈഷിയിലേക്ക് എത്തിയത്. യുവതിയെ കാണാതായതോടെ സഹോദരന്‍ അവളുടെ ട്വിറ്റര്‍ പരിശോധിച്ചു. സഹോദരി ഷിറൈഷിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയതോടെ ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു. പ്രതിയുടെ വീട്ടില്‍ പരിശോധനയില്‍ വീട്ടിലെ രഹസ്യമുറിയില്‍ നിന്ന് ഒമ്ബത് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയ നിലയിലായിരുന്നു. കൂളറിലും ടൂള്‍ ബോക്‌സിലുമായിട്ട് മൃതദേഹങ്ങളുടെ 240 ഭാഗങ്ങള്‍ കണ്ടെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (10 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (19 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (28 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (38 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (44 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (49 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends