25-ാം വയസ്സില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് ഇങ്ബര്‍ഗ് മുത്തശ്ശിക്കു 102-ാം വയസ്സില്‍ പിഎച്ച്ഡി !

102 വയസ്സുവരെ ജീവിക്കാന്‍ ഇങ്ബര്‍ഗ് റാപ്പപോര്‍ട്ട് എന്ന ജര്‍മന്‍കാരിക്ക് അവസരം കിട്ടിയതിന് ബര്‍ലിന്‍ നന്ദി പറയേണ്ടത് ആയുസ്സിനാണ്.. 1938ല്‍, 25-ാം വയസ്സില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന്റെ പേരിലുള്ള ഡോക്ടറേറ്റ് ഏറ്റുവാങ്ങാന്‍ ഇങ്ബര്‍ഗ് മുത്തശ്ശി ജീവനോടെയുണ്ടല്ലോ!
ഒരു ജൂതകുടുംബത്തില്‍ ജനിച്ചതുകൊണ്ട് അവര്‍ സമര്‍പ്പിച്ച പിഎച്ച്ഡി പ്രബന്ധം ഹാംബര്‍ഗ് സര്‍വകലാശാല തിരിഞ്ഞുനോക്കിയില്ല. അങ്ങനെ നവജാത ശിശുക്കളിലെ ഡിഫ്തീരിയ രോഗത്തെക്കുറിച്ചു നിയോനാറ്റോളജിസ്റ്റായ ഇങ്ബര്‍ഗ് തയാറാക്കിയ പ്രബന്ധം ചരിത്രത്തിനൊപ്പം പൊടിപിടിച്ചുകിടന്നു.
ഇങ്ബര്‍ഗ്-ന്റെ മകന്റെ ഹാംബര്‍ഗ് സര്‍വകലാശാലയിലുള്ള സഹപ്രവര്‍ത്തകന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ബര്‍ഗിന്റെ കഥ അറിയുകയും സര്‍വകലാശാലയുടെ ഇപ്പോഴത്തെ ഡീനിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ വാചാ പരീക്ഷയില്‍ ജയിച്ചതോടെ മുത്തശ്ശിക്കു ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനമാകുകയായിരുന്നു.
ജൂണ്‍ ഒന്‍പതിനു സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്ടറേറ്റ് ഏറ്റുവാങ്ങുമ്പോള്‍, പ്രായം കൊണ്ടുള്ള റെക്കോഡും ഇങ്ബര്‍ഗ് സ്വന്തമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















