ഇന്ത്യ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നു; ഇന്ത്യയ്ക്കെതിരെ ആരോപണണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി
ഇന്ത്യ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താന്. യുഎഇ സന്ദര്‍ശനത്തിനിടെ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യയ്ക്ക് മുന്‍ഗണന നല്കി പാകിസ്താനികളായ തൊഴിലാളികള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോപണവുമായി ഖുറേഷി രംഗത്തെത്തിയത്.
ഇന്ത്യയില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്നും ഇത് മറച്ചുവെക്കാനായി പാകിസ്താനെതിരെ ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുകയാണെന്നും ഖുറേഷി ആരോപിച്ചു. വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യയുടെ പദ്ധതിയെ സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പാക് മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഖുറേഷിയുടെ പ്രതികരണം.
സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാനിസ്താന്, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് യുഎഇ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാലാണ് രാജ്യത്തെ പൗരന്മാര്ക്ക് യുഎഇ വിസ നല്‍കാത്തത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പാകിസ്താന് തയ്യാറായിട്ടില്ല. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്നാണ് പാകിസ്താന് നല്കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha