കാബൂളിലെ നയതന്ത്ര മേഖലയില്‍ സ്ഫോടനം

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ നയതന്ത്ര മേഖലയിലെ ഗസ്റ്റ് ഹൗസിനുനേരെ ആയുധധാരികള്‍ വെടിവയ്പ് നടത്തി. എന്നാല്‍ വെടിവെയ്പ്പിലും സ്‌ഫോടനത്തിനലും ആളപായമുണ്ടതായി റിപ്പോര്‍ട്ടില്ല. അഫ്ഗാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന്റെ ഗസ്റ്റ് ഹൗസിനുനേരെയാണ് വെടിവയ്പ്പുണ്ടായത്. അഫ്ഗാന്‍ സുരക്ഷ സേന ശക്തമായി തിരിച്ചടിച്ചു. അഞ്ചു മണിക്കൂറുകളോളം വെടിവയ്പ് നീണ്ടുനിന്നു. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല.
ആയുധധാരികളുമായി മുഖാമുഖം ഒരു ഏറ്റുമുട്ടല്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്ഥലത്തേയ്ക്കു പ്രവേശിക്കുന്നിടത്തെ ഒരു ചെക്ക് പോസ്റ്റ് ഒഴിച്ച് മറ്റുസ്ഥലങ്ങളെല്ലാം ഒഴിപ്പിച്ചിട്ടുണ്ടെന്നു അബുദുല്‍ റഹ്മാന്‍ റാഹിമി പറഞ്ഞു.സംഭവ സമയത്ത് ആരെങ്കിലും ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നോ എന്ന് അറിവായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















