അഴിമതിക്കുറ്റത്തിന് ഫിഫ ഒഫീഷ്യലുകള്‍ സ്വിസര്‍ലന്‍ഡില്‍ അറസ്റ്റില്‍

അമേരിക്കയില്‍ അഴിമതി നടത്തിയതിന് നിരവധി ഫിഫ ഒഫീഷ്യലുകള്‍ സ്വിസര്‍ലന്‍ഡില്‍ അറസ്റ്റില്‍. സ്വിസര്‍ലന്‍ഡ് പോലീസാണ് ഫിഫ ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ സൂറിച്ചിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലക്ഷകണക്കിന് ഡോളര്‍ കൈക്കൂലി വാങ്ങിയെന്നും കള്ളപ്പണം വെളുപ്പിച്ചു എന്നുമെല്ലാമാണ് ഇവര്‍ക്കെതിരെയുളള ആരോപണം. വെള്ളിയാഴ്ച്ച സൂറിച്ച് ഫിഫയുടെ വാര്‍ഷിക യോഗം നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.
അര ഡസനോളം ഫിഫ ഒഫീഷ്യലുകള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അറസ്റ്റിലായവരെ ഉടന്‍ തന്നെ അമേരിക്കക്ക് കൈമാറുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ചാം തവണയും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്റെര്‍ ശക്തമായ മത്സരം നേരിടുന്നതിനിടെയാണ് ഫിഫ ഒഫീഷ്യലുകള്‍ സൂറിച്ചില്‍ നിന്ന് അറസ്റ്റിലാകുന്നത്. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനാണ് സെപ്റ്റ് ബ്ലാറ്ററുടെ എതിരാളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















