Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ കാമുകിയെ തേടിപ്പോയ കാമുകന്‍ പാകിസ്ഥാനില്‍ കുടുങ്ങി; നാലു വര്‍ഷത്തിനു ശേഷം ഇന്ത്യയ്ക്ക് കൈമാറി

01 JUNE 2021 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

കഴിഞ്ഞ നാലു വര്‍ഷമായി പാകിസ്ഥാനില്‍ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി. കാമുകിയെ തേടിപ്പോയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ പ്രശാന്ത് എന്ന യുവാവിനെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച്‌ പാകിസ്ഥാന്‍ അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. പ്രശാന്ത് ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെ സ്വന്തം വീട്ടിലെത്തി. 2017 ഏപ്രിലിലാണ് പ്രശാന്തിനെ കാണാതായത്. 30 മാസത്തിന് ശേഷമാണ് മകന്‍ പാകിസ്ഥാനില്‍ പിടിയിലാണെന്ന വിവരം കുടുംബാംഗങ്ങള്‍ മനസ്സിലാക്കിയത്.

തുടര്‍ന്ന് പ്രശാന്തിന്റെ പിതാവ് ബാബു റാവു സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാറിനെ കാണുകയും മകന്റെ തടങ്കലിനെക്കുറിച്ച്‌ അറിയിക്കുകയും സഹായം തേടുകയും ചെയ്തു. പ്രശാന്തിനെ കാണാതായ വിവരം സജ്ജനാര്‍ വിദേശകാര്യ മന്ത്രാലയത്തെയും ഇമിഗ്രേഷന്‍ അധികൃതരെയും അറിയിച്ചു.

 

പ്രശാന്ത് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഈ പെണ്‍കുട്ടി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോയപ്പോള്‍ ഇയാള്‍ വിഷാദത്തില്‍ ആയിരുന്നുവെന്നുമാണ് ഇമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരം. എന്നാല്‍, പ്രശാന്തിന് പെണ്‍കുട്ടിയോടുള്ള പ്രണയം പെണ്‍കുട്ടിക്ക് തിരിച്ച്‌ പ്രശാന്തിനോട് ഇല്ലായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി വഴി യൂറോപ്പിലേക്ക് പ്രവേശിക്കാനായിരിക്കും പ്രശാന്ത് തീരുമാനിച്ചതെന്നും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമായിരിക്കാം തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.

 

എന്നാല്‍, ഇന്ത്യയില്‍ നിന്ന് വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന പ്രശാന്തിനെ പാകിസ്ഥാന്‍ അധികൃതര്‍ പിടികൂടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും ഇമിഗ്രേഷന്‍, വിദേശകാര്യ അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് പ്രശാന്തിനെ വിട്ടയച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തായ യുവാവിനെ കാണാന്‍ നേപ്പാളില്‍ നിന്നും മധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് പതിനാറുകാരിയുടെ വാര്‍ത്ത കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ ഇരുപതുകാരനെ തേടിയാണ് പെണ്‍കുട്ടി എത്തിയത്.

മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. കാഠ്മണ്ഡു സ്വദേശിയായ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വിമാന മാര്‍ഗം ഇന്ത്യയിലെത്തി നിരവധി നാടുകളിലൂടെ ബസില്‍ യാത്ര ചെയ്താണ് ഒടുവില്‍ മധ്യപ്രദേശില്‍ എത്തിയത്.

 

 

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലുള്ള ആഷ്ത ടൗണിലാണ് യുവാവ് താമസിച്ചിരുന്നത്. ഇവിടെ മെഡിക്കല്‍ സ്റ്റോറില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. യുവാവിനെ അറിയിക്കാതെയാണ് പെണ്‍കുട്ടി ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയത്. പെണ്‍കുട്ടിയെ കണ്ട് അമ്പരന്ന യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ ഭോപ്പാലിലെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെണ്‍കുട്ടിയെ ശിശുക്ഷേമസമിതി നേപ്പാളിലേക്ക് തിരിച്ചയച്ചു.

 

 

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായ പെണ്‍കുട്ടിയെ കാണാന്‍ അര്‍ദ്ധരാത്രി വീട്ടിലെത്തിയ യുവാവിന്റെ വാര്‍ത്തയും മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. തിരുവനന്തപുരത്തു നിന്ന് പ്രതി ബൈക്കിലാണ് പെണ്‍കുട്ടിയുടെ നാട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (15 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (16 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (34 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (2 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends