Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിർണായക നീക്കുമായി ഭാര്യ... ചോക്സിയെ പൊക്കാൻ പോയ വിമാനം മടങ്ങി... വിഷയത്തിൽ ഇടപെടാനൊരുങ്ങി എലിസബത്ത് രാജ്ഞി...

04 JUNE 2021 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ മിടുക്കിന് മുന്നിൽ പിടിച്ച് നിൽക്കാനാവില്ലെന്ന് ലേകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മെഹുൽ ചോക്സിയുടെ കാര്യത്തിൽ.

എന്നാൽ ഇപ്പോൾ ഇന്ത്യൻ സംഘത്തിന് ഒരു ചെറിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപ തട്ടിയ കേസില്‍ രാജ്യം തിരയുന്ന വിവാദ വ്യവസായിയും വജ്രവ്യാപാരിയുമായ മെഹുല്‍ ചോസ്‌കിയെ ഡൊമിനിക്കയില്‍ നിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്ത്യ അയച്ച ഖത്തര്‍ എയര്‍വേസ് വിമാനം മടങ്ങി.

ഡൊമിനിക്കയിലെത്തി ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് വെറും കയ്യോടെ വിമാനം ഇപ്പോൾ മടങ്ങുന്നത്. മെയ് 28നാണ് ചോസ്‌കിക്കെതിരായ കേസുകളുടെ രേഖകളുമായി ഉദ്യോഗസ്ഥര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എക്‌സിക്യൂട്ടീവ് ഫ്‌ളൈറ്റ് യാത്ര തിരിക്കുന്നത്.

അതീവ രഹസ്യമായിട്ടായിരുന്നു യാത്ര തിരിച്ചത്. ഡൊമിനിക്കയിലെ മാരിഗോട്ടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്‌സിയെ തിരികെ കൊണ്ടു വരുന്നതിന് വേണ്ടി ഏഴു ദിവസമാണ് വിമാനം അവിടെ കാത്തിരുന്നത്.

എന്നാൽ ചോക്‌സിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ ഹൈക്കോടതി വ്യാഴാഴ്ച മാറ്റിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂണ്‍ മൂന്നിന് രാത്രി 8 മണിക്ക് മെല്‍വില്ലെ ഹാള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതായാണ് സൂചന. എന്നാല്‍ ചോസ്‌കിയെ തിരികെ കൊണ്ടു വരുന്നതിനായി പോയ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ വ്യക്തത വരുത്തിയിട്ടില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍, സിബിഐ ബാങ്ക് സെക്യൂരിറ്റീസ് ആന്‍ഡ് ഫ്രോഡ്‌സ് (മുംബൈ) തലവന്‍ എന്നിവരടങ്ങുന്ന 8 അംഗ സംഘത്തെയാണു പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സഹായിക്കാനായി ഡൊമിനിക്കയിലേക്ക് അയച്ചത്.

ഇരുകൂട്ടരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കേസ് പരിഗണിക്കുന്നതിനുളള പുതിയ തീയതി ജഡ്ജ് ബെര്‍ണീ സ്റ്റീഫെന്‍സണ്‍ തീരുമാനിക്കൂവെന്ന് ആന്റിഗ്വ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചത്.

ആരാണ് ചോക്‌സിയെ ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നത് എന്ന വിഷയം ഉന്നയിച്ച്‌ പ്ലക്കാര്‍ഡുകളുയര്‍ത്തി നിരവധി പേര്‍ റോസോയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ചോക്‌സിയുടെ അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മെഹുല്‍ ചോക്‌സിയെ ഹാജരാക്കാന്‍ ഡൊമിനിക്കന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശവും നല്‍കിയിരുന്നു.

അതേസമയം, മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കന്‍ ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ എലിസബത്ത് രാജ്ഞിയോട് അപേക്ഷിക്കുമെന്നു ഭാര്യ പ്രീതി ചോക്‌സി മാധ്യമങ്ങളോട് വെളിപ്പെടുത്തിൽ. ഇന്ത്യയിലേക്കു മടക്കി അയച്ചാല്‍ ചോക്‌സിയുടെ ജീവന്‍ അപകടത്തിലാകും എന്ന് ആശങ്കയുണ്ടെന്നും പ്രീതി ആശങ്കയറിയിച്ചു.

2018 മുതല്‍ ആന്റിഗ്വയിലെ പൗരനാണു ചോക്‌സി. ആന്റിഗ്വ രാഷ്ട്രത്തിന്റെ പരമാധികാരി എലിസബത്ത് രാജ്ഞിയാണ്. അതിനാലാണ് ഈ വിഷയം അവരുടെ പരിധിയിൽ കൊണ്ടെത്തിക്കുന്നതും.

ചോക്‌സിയെ തട്ടിക്കൊണ്ടു പോവുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന അഭിഭാഷകരുടെ വാദം പ്രീതി ശരിവച്ചു. ‘ബാര്‍ബറയില്‍ ചോക്‌സിക്കൊപ്പം കാണപ്പെട്ട വനിത ഗൂഢാലോചന നടത്തിയ സംഘത്തിലെ കണ്ണിയാണ്.

ഇന്ത്യ, ആന്റിഗ്വ, ഡൊമിനിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാരാണ് അദ്ദേഹത്തെ ബോട്ടില്‍ തട്ടിക്കൊണ്ടു പോയത്. തുടർന്ന് അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചു എന്നുമാണ് ഭാര്യ പറഞ്ഞത്.

ആന്റിഗ്വയിലെ വീട്ടില്‍നിന്നു മേയ് 23നു നിഗൂഢ സാഹചര്യത്തിൽ അപ്രത്യക്ഷനായ ചോക്‌സിയെ അറസ്റ്റു ചെയ്തതായി ഡൊമിനിക്ക പ്രഖ്യാപിച്ചതോടെയാണു അവിടെ നിയമ പോരാട്ടങ്ങള്‍ക്കു തുടക്കമാകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (42 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (48 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (57 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends