തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്. കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് കരൂരിൽ ഒരുക്കിയിട്ടുള്ളത്.
പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ടി എസ് അൻബുവിന്റെ നേതൃത്വത്തിൽ 5,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അറ്റ്ലസ് കലൈയരംഗത്ത് നടക്കുന്ന പൊതുയോഗത്തിൽ ഡിജിറ്റൽ ക്യുആർ കോഡ് പാസുകളുള്ള 5,000 പാർടി പ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം. വിജയ് നടത്തുന്ന ആദ്യ ഔദ്യോഗിക കരൂർ സന്ദർശനമാണിത്. 2025 സെപ്റ്റംബർ 27ന് നടന്ന ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലുണ്ടായ വലിയ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ടിരുന്നു.
ഈ ദുരന്തത്തിൽപ്പെട്ട 32 പേരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി കളക്ടർ ഓഫീസിൽ വെച്ച് കാരുണ്യ നിയമന ഉത്തരവുകൾ കൈമാറും.
"
https://www.facebook.com/Malayalivartha


























