Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാന യാത്രയുടെ തലവര മാറ്റാൻ തയ്യാറെടുത്ത് സൂപ്പർസോണിക് ജെറ്റുകൾ.... ശബ്ദത്തേക്കാൾ വേഗതയിൽ ഇനി സഞ്ചരിക്കാം..

05 JUNE 2021 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

യുണൈറ്റഡ് എയർലൈൻസ് ഹോൾഡിങ് ഇൻ കോർപ്പറേഷൻ സൂപ്പർസോണിക് യാത്രയ്ക്കുള്ള സാധ്യതാ വിപണിയിലേക്ക് ക‌ടക്കുന്നു എന്ന വാർത്തകളാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.

ഇതിനായി ബൂം ടെക്നോളജി ഇൻ കോർപ്പറേഷൻ ഓവർച്ചർ എയർക്രാഫ്റ്റിനായുള്ള ആദ്യത്തെ ഓർഡർ യുണൈറ്റഡ് എയർലൈൻസിന് നൽകി കൊണ്ട് ധാരണാപത്രം ഒപ്പുവച്ചു. കരാർ അനുസരിച്ച് 2029ഓടെ യാത്ര ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ വിമാന യാത്രികർക്ക് സൂപ്പർസോണിക് വേഗതയിൽ യാത്രയൊരുക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസ്.

കോവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ വിമാന കമ്പനികൾക്ക് ആവേശം പകരുന്നതാണ് യുണൈറ്റഡ് എയർലൈൻസിന്റെ പുതിയ നീക്കം.

15 സൂപ്പർസോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതിയാണ് അമേരിക്കയിലെ യുനൈറ്റഡ് എയർലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്രയുടെ ഭാവി ഇനി കൂടുതൽ വേഗത്തിലാകും.

2029ഓടെ സൂപ്പർ സോണിക്​ വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനാണ്​ കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്​. 2003ൽ കോൺകോർഡ് ജെറ്റ് നിർത്തലാക്കിയ ശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ്​ യുനൈറ്റഡ്​ എയർലൈൻസ്​ സ്വന്തമാക്കുന്നത്​.

ഡെൻവർ ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ ബൂം സൂപ്പർ സോണിക്കിൽ നിന്ന് 15 ജെറ്റുകൾ യുനൈറ്റഡ് എയർലൈൻസ് വാങ്ങും. ഈ വിമാനങ്ങളുടെ പരീക്ഷണ ഓട്ടം 2026ഓടെ നടത്തും. 2029ൽ ഇവ യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനത്തിന് ഓവർച്വർ എന്നാണ് പേരിട്ടിരിക്കുന്നത്​. ഇവയുടെ സുരക്ഷയും, ഇന്ധന ക്ഷമതയും, പ്രകൃതി സൗഹൃദവും ഉറപ്പാക്കിയ ശേഷം സ്റ്റാർട്ടപ്പ് കമ്പനിയായ ബൂം സൂപ്പർസോണികിൽ നിന്നും 35 വിമാനങ്ങൾ അധികമായി വാങ്ങാനും യുണൈറ്റഡ് എയർലൈൻസിന് പദ്ധതിയുണ്ട്.

ഈ കരാറിനായി ചെലവും നിബന്ധനകളും വെളിപ്പെടുത്താൻ യുണൈറ്റഡ് എയർലൈൻസ് തയ്യാറായിട്ടില്ല. എന്നാൽ വിമാനത്തിന്റെ വില 200 മില്യൻ ഡോളർ ആണെന്നും ഇത് 3 ബില്ല്യൻ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതർ അറിയിച്ചു.

നേരത്തെ കോൺകോർഡ്​ സൂപ്പർസോണിക്​ വിമാനങ്ങൾ യാത്രക്കാരുമായി സർവിസ്​ നടത്തിയിരുന്നെങ്കിലും ശബ്​ദ നിയന്ത്രണങ്ങളടക്കം വന്നതോടെ 2003ൽ കമ്പനി​ നിർത്തലാക്കുകയായിരുന്നു.

എന്നാൽ, പുതിയ സാ​ങ്കേതിക വിദ്യയുമായിട്ടാണ്​ ഓവർച്വർ വിമാനങ്ങൾ ഇപ്പോൾ വരുന്നത്​. നിലവി​ലെ വിമാനങ്ങളുടെ ഇരട്ടി വേഗമാണ്​ ഇതിനുണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്.

3.5 മണിക്കൂറിനുള്ളിൽ ന്യയോർക്ക്​, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്ക് പറന്നെത്താൻ കഴിയും. ന്യൂയോർക്കിൽ നിന്ന്​ ഫ്രാങ്ക്ഫർട്ടിലേക്ക്​ നാല്​ മണിക്കൂറും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ടോക്യയോയിലേക്ക്​ ആറ്​ മണിക്കൂറുമാണ്​ വേണ്ടി വരിക.

ഇതോടെ യാത്രാ സമയം ഗണ്യമായി കുറക്കാൻ സാധിക്കും. ഇത്​ കൂടാതെ സീറോ കാർബൺ എമിഷനായതിനാൽ അന്തരീക്ഷം മലിനീകരണത്തിൻെറ പ്രശ്നവുമില്ല.

വാണിജ്യടിസ്​ഥാനത്തിലുള്ള സൂപ്പർസോണിക് വിമാന യാത്രകൾ 1970കളിൽ കോൺകോർഡാണ് ആദ്യമായി അവതരിപ്പിച്ചത്​. എന്നാൽ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിക്കാനുള്ള ഉയർന്ന ചെലവ് കാരണം ഇവ നിർത്തലാക്കി. കൂടാതെ 150ന്​ താഴെ സീറ്റുള്ള വിമാനത്തിൽ ഉയർന്ന നിരക്കാണ്​ ഈടാക്കിയിരുന്നത്​.

ഇത്​ സാധാരണക്കാർക്ക്​ ഒട്ടും താങ്ങാൻ കഴിയുന്നതല്ലായിരുന്നു. എയർ ഫ്രാൻസും ബ്രിട്ടീഷ് എയർവേയ്‌സും മാത്രമാണ്​ ഈ വിമാനങ്ങൾ ഉപയോഗിച്ചത്​. 2014ൽ സ്ഥാപിതമായ ഡെൻ‌വർ ആസ്ഥാനമായുള്ള ബൂം സൂപ്പർസോണിക്, അ​മേരിക്കൻ എയർഫോഴ്​സിന്​ ഓവർച്വറിൻെറ സൈനിക പതിപ്പ്​ വിതരണം ചെയ്യുന്നുണ്ട്​.

ശബ്ദത്തേക്കാൾ 1.7 മടങ്ങ് വേഗതയിൽ അതായത് മണിക്കൂറിൽ 1300 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് നിർമിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത് കോൺകോഡ് വിമാനത്തെക്കാൾ വേഗത കുറവാണെങ്കിലും നിലവിലുള്ള എയർലൈനുകളേക്കാൾ വേഗത കൂടിയതാണ്. നിലവിലെ എയർലൈനുകളിൽ മണിക്കൂറിൽ 500 മൈൽ മാത്രമാണ് പരമാവധി വേഗത. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (43 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (49 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (58 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends