Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിബിയയില്‍ ഐഎസ് ചാവേറായി പൊട്ടിത്തെറിച്ചത് മധ്യ തിരുവിതാംകൂറിലെ സമ്പന്ന ക്രിസ്ത്യന്‍ കുടുംബാംഗം; തീവ്രവാദിയായതിനു പിന്നിലെ ഞെട്ടിക്കുന്ന കാരണം മറ്റൊന്ന്

08 JUNE 2021 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയ്ക്കുവേണ്ടി ചാവേറായി പൊട്ടിത്തെറിച്ച മലയാളി എഞ്ചിനീയര്‍ ഇസ്ലാം മതത്തിലേക്ക് മാറിയ ക്രിസ്തുമത വിശ്വാസി. സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച്‌ പുറത്തു വിട്ടിട്ടുള്ളു. ഇയാളുടെ കുടുംബത്തില്‍ ഏറെയും ഡോക്ടര്‍മാരാണ്. ഇയാള്‍ കുറേക്കാലം ബെംഗളൂരുവില്‍ ജീവിച്ചിട്ടുണ്ട്. പിന്നീട് ഗള്‍ഫിലേക്ക് പോയി. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍.

ഐഎസ് പുറത്തുവിട്ട അവരുടെ പ്രവര്‍ത്തന രേഖകളിലാണ് മലയാളിയായ ചാവേറിനെക്കുറിച്ച്‌ പറയുന്നത്. നിങ്ങളുടെ രക്തസാക്ഷികളെ അറിയുക എന്ന രേഖയിലാണ് 'അബുബക്കര്‍' എന്ന് ഐഎസ് പരാമര്‍ശിക്കുന്ന ഇയാളെക്കുറിച്ചുള്ള വിവരം. ഇയാള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐഎസ് ചാവേര്‍ ബോംബ് അഥവാ രക്തസാക്ഷി എന്നതാണ് ഇയാളുടെ വിശേഷണം.

 

 

സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിനു വേണ്ടി ഭീകരാക്രമണങ്ങള്‍ നടത്തി മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ വിവരങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പലതും മറച്ചുവച്ചിരിക്കുകയാണ്.

അബുബക്കറിന്റെ യഥാര്‍ത്ഥ പേര് ഐഎസ് രേഖയില്‍ പരാമര്‍ശിച്ചിട്ടില്ല. സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്, ഗള്‍ഫിലേക്ക് പോകും മുമ്പ് ഇയാള്‍ ബെംഗളൂരുവില്‍ ജോലി ചെയ്തു, രേഖയില്‍ പറയുന്നുണ്ട്.

 

 

ക്രിസ്തുമതം വിട്ട് ഇയാള്‍ ഇസ്ലാമായതിനെക്കുറിച്ച്‌ ഐഎസ് പറയുന്ന കാരണം ഇങ്ങനെയാണ്: മാര്‍ക്കറ്റില്‍ വിതരണം ചെയ്തതില്‍ നിന്ന് കിട്ടിയ ലഘുലേഖയാണ് അയാളെ മാറ്റിയത്. മുസ്ലീങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും ആദരിക്കുന്നുവെന്നും അതില്‍ നിന്ന് അറിഞ്ഞത് 'അബുബക്കര്‍ക്ക്' ഞെട്ടിക്കുന്ന വിവരമായിരുന്നു.

അങ്ങനെ ഇസ്ലാമിനെക്കുറിച്ച്‌ കൂടുതല്‍ അറിയാനാഗ്രഹിച്ച്‌ ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന്‍ അന്‍വര്‍ അല്‍ ഔലാഖി 'അബു'വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.

 

 

 

 

 

 

 

 

 

 

 

അബു, ഐഎസില്‍ ചേര്‍ന്ന മറ്റ് ചില മലയാളികളെപ്പോലെ അവിടത്തുകാരനാകാന്‍ ആഗ്രഹിച്ചെങ്കിലും ഗള്‍ഫിലെ തൊഴില്‍ കരാര്‍ കാലം കഴിഞ്ഞതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ട സാഹചര്യം വന്നു. ഐഎസ് അയാളോട് ലിബിയയിലേക്ക് പോകാന്‍ പറഞ്ഞു. എഞ്ചിനീയറായതും പാസ്‌പോര്‍ട്ടില്‍ ക്രിസ്ത്യന്‍ പേരുകാരനായതും ലിബിയന്‍ യാത്രയ്ക്ക് തടസമില്ലാതായി.

അവിടെയെത്തി മൂന്നു മാസത്തിനകം ഇയാള്‍ ഭീകരപ്രവര്‍ത്തന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, ലിബിയയില്‍ മലയാളികള്‍ ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച്‌ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്.

 

 

ഐഎസ് ഇപ്പോള്‍ പുറത്തുവിട്ട രേഖയില്‍ പറയുന്ന കാര്യങ്ങള്‍ എപ്പോള്‍ നടന്നതാണെന്നതിലും വ്യക്തതയില്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും കേന്ദ്രങ്ങളില്‍ ശക്തി ക്ഷയിച്ചതിനാല്‍ ഐഎസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐഎസില്‍ ചേര്‍ന്ന നിരവധി കേരളീയര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ലിബിയയുടെ പേര് ഉയര്‍ന്നുവരുന്നത് ആദ്യമായാണ്. 2014-ല്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി ഐഎസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരെ നടന്ന ആക്രമണത്തിലും ജലാലാബാദിലെ ജയിലിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നിരവധി ചാവേര്‍ ആക്രമണങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (19 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (20 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (38 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends